‘ഒടിയൻ’ നേരിട്ട ആക്രമണത്തിന് പിന്നിൽ മഞ്ജു വാര്യര്‍ ?’

0

 

 

 

 

മോഹന്‍ലാല്‍ നായകനായ ഒടിയന്റെ റിലീസിനു പിന്നാലെ ചിത്രത്തെ കുറിച്ചുയരുന്ന മോശം പ്രതികരണങ്ങളും തനിക്കെതിരേയുള്ള ആക്ഷേപങ്ങളും മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍. തനിക്കെതിരേ കുറേക്കാലമായി തുടരുന്ന വ്യക്തിപരമായ ആക്ഷേപങ്ങളുടെ തുടര്‍ച്ചയാണിതെന്നും വാടകക്കെടുത്ത കുറച്ചാളുകളാണ് ഇരുന്നൂറിലധികം പ്രൊഫൈലുകളുണ്ടാക്കി തനിക്കെതിരേ സോഷ്യല്‍ മീഡിയയിലെ ആക്രമണത്തിന് നേതൃത്വം കൊടുത്തതെന്നും ശ്രീകുമാര്‍ പറയുന്നു.

 

 

 

 

മഞ്ജുവാര്യര്‍ വീണ്ടും സിനിമയിലേക്കെത്തുന്നതിന് കാരണക്കാരനായ ആള്‍ എന്ന നിലയില്‍ പലര്‍ക്കും തന്നോട് വൈരാഗ്യമുണ്ടെന്നും അതിന്റെ പേരിലുള്ള ആക്രമണങ്ങളില്‍ വിഷമമില്ലെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു. മഞ്ജു വാര്യര്‍ നന്നാകരുതെന്നും വളരരുതെന്നും ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഉണ്ടായിരുന്നു. അവരുടെ മുഴുവന്‍ ശത്രുത തനിക്കുണ്ടാകുമെന്ന് ഉറപ്പായിരുന്നുവെന്നും ശ്രീകുമാര്‍ പറയുന്നു.

 

 

 

 

 

ഒടിയനെതിരെ ഇങ്ങനെയൊരു ആക്രമണം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഈ സിനിമയ്ക്കു കിട്ടിയ സ്വീകാര്യതയും ഹൈപ്പും പലരെയും അസ്വസ്ഥരാക്കി കാണാം. മലയാളസിനിമയുടെ ഈ ദുരന്തത്തിന് കാരണം ഇത്തരക്കാരാണ്. ആളുകള്‍ കണക്കുതീര്‍ക്കാനും വ്യക്തിവൈരാഗ്യം തീര്‍ക്കുവാനും സിനിമയെ ഉപയോഗിക്കുമ്ബോള്‍ തകരുന്നത് സിനിമാ ഇന്‍ഡസ്ട്രിയാണ്.’

 

 

 

 

 

 

 

എനിക്കെതിരെ കുറേക്കാലമായി നടക്കുന്ന മനഃപൂര്‍വമായ ആക്രമണത്തിന്റെ ഭാഗമാണ് ഇപ്പോള്‍ സിനിമയ്ക്കെതിരെ വരുന്നത്. ബുദ്ധിയുള്ള ആളുകള്‍ക്ക് അതറിയാം. എനിക്ക് അവരോട് സഹതാപം മാത്രമാണ് ഉള്ളത്.ചിലപ്പോള്‍ അവരുടെ തെറ്റിദ്ധാരണയില്‍ ഇരയാക്കപ്പെട്ടതാകാം ഞാന്‍.’ ’28 വര്‍ഷമായി പരസ്യമേഖലയില്‍ ഉള്ള ആളാണ് ഞാന്‍. ഐശ്വര്യ റായി പോലെ വലിയ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യമുണ്ടായി. മഞ്ജുവിന്റെ ബ്രാന്‍ഡ് കൈകാര്യം ചെയ്യാന്‍ എന്നെ ചുമതലപ്പെടുത്തുന്നു. ഒരുപാട് നടിനടന്മാരുടെ ടാലന്റുകള്‍ മാനേജ് ചെയ്യുന്ന ഡിവിഷന്‍ എന്റെ കമ്ബനിക്കുണ്ട്.

 

 

 

 

 

 

എല്ലാവരും ഇഷ്ടപ്പെടുന്നതുപോലെ ഞാനും ഒരുപാട് ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു. ആ നടി പ്രഫഷനിലേയ്ക്ക് തിരിച്ചുവരുമ്ബോള്‍ പ്രഫഷനലായ പിന്തുണ നല്‍കുക എന്നതായിരുന്നു എന്റെ കടമ. കാരണം 36ാമത്തെ വയസ്സില്‍ സിനിമയിലേയ്ക്ക് തിരിച്ചുവരാന്‍ തയാറെടുക്കുന്ന നടിക്കുമുന്നില്‍ ഒരുപാട് വെല്ലുവിളികളുണ്ട്. ഞാന്‍ അപ്പോള്‍ മഞ്ജുവില്‍ കണ്ടത് ‘മഞ്ജു എന്ന ബ്രാന്‍ഡ്’ ആണ്. എന്നെ മാനസികമായി തളര്‍ത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. എന്നാല്‍ ആരോടും പരാതിയില്ല. എന്തിനാണ് ഒടിയനോട് അസൂയപ്പെടുന്നത് റിലീസിന് മുമ്ബ് വലിയൊരു വരുമാനം ലഭിച്ചതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. പ്രാര്‍ത്ഥനാപൂര്‍ണ്ണമായല്ലേ അതിനെ കാണേണ്ടത്.’ -ശ്രീകുമാര്‍ ചോദിക്കുന്നു.

 

 

 

പരസ്യമല്ല സിനിമ… ഏശാത്ത ഒടി വിദ്യ…!

 

 

 

 

 

You might also like