നായികയായി തിളങ്ങാൻ അനിഖ സുരേന്ദ്രൻ – ‘ഓ മൈ ഡാർലിംഗ്’ .

Child artist Anikha Surendran turns to main lead heroine through movie Oh My Darling

അനിഖ സുരേന്ദ്രൻ ആദ്യമായി മലയാള ചലച്ചിത്രത്തിൽ നായികയാകുന്ന “ഓ മൈ ഡാർലിംഗ്”

1,130

ബാലതാരമായി അഭിനയത്തിൽ തിളങ്ങിയ അനിഖ സുരേന്ദ്രൻ ആദ്യമായി മലയാള ചലച്ചിത്രത്തിൽ നായികയാകുന്ന “ഓ മൈ ഡാർലിംഗ്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടിഅദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. ആഷ് ട്രീ വെഞ്ചേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ഓ മൈ ഡാർലിംഗ് എന്നു പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത്. ആൽഫ്രഡ്‌ ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കഥാപാത്രമാകുന്ന മറ്റു താരങ്ങൾ:-
മെൽവിൻ ജി ബാബു, മുകേഷ്, ലെനാ, ജോണി ആന്റണി, മഞ്ജു പിള്ളൈ, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ

ജിനീഷ് കെ ജോയാണ് തിരക്കഥ ഒരുക്കിയിരിക്കുനത്. വിജീഷ് പിള്ള ക്രിയേറ്റീവ് ഡയറക്ടറായി ഈ ചിത്രത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ഇതുവരെ പറയാത്ത അതി മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓഹ് മൈ ഡാർലിംഗിന്ന ചിത്രം നൽകുന്ന അടിസ്ഥാന പ്രമേയം.

ചീഫ് അസ്സോസിയേറ്റ് – അജിത് വേലായുധൻ, മ്യൂസിക് – ഷാൻ റഹ്‌മാൻ, ക്യാമറ – അൻസാർ ഷാ, എഡിറ്റർ – ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി സുശീലൻ, ആർട്ട് – അനീഷ് ഗോപാൽ, കോസ്റ്റ്യൂം – സമീറ സനീഷ്, മേക്കപ്പ് – റോണി വെള്ളത്തൂവൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനോദ് എസ്, വരികൾ – വിനായക് ശശികുമാർ, പി ആർ ഓ – ആതിര ദിൽജിത്, ഡിസൈൻ കൺസൾട്ടന്റ്സ് – പോപ്കോൺ, പോസ്റ്റർ ഡിസൈൻ – യെല്ലോ ടൂത്ത്സ്, സ്റ്റിൽസ് – ബിജിത് ധർമ്മടം, അക്കൗണ്ട്സ് മാനേജർ – ലൈജു ഏലന്തിക്കര.

You might also like