ഒമര്‍ ലുലു ചിത്രത്തില്‍ ഇനി അഭിനയിക്കുമോ? പ്രിയ വാര്യര്‍ പറഞ്ഞ മറുപടി വൈറല്‍ !!!

0

Image result for priya varrier omar lulu

 

 

 

 

 

 

കണ്ണീർക്കി ലോകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് പ്രിയ വാര്യർ .സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. മാണിക്യ മലരായി പൂവി ഗാനം പുറത്തിറങ്ങിയതുമുതലാണ് ചിത്രം കാണുവാനുളള എല്ലാവരുടെയും ആകാംക്ഷ കൂടിയത്. കാത്തിരിപ്പിന് വിരാമമിട്ട് സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്.

 

 

 

 

 

Image result for priya varrier omar lulu

 

 

 

 

 

 

ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്.നാലു ഭാഷകളില്‍ ഒരേ സമയമാണ് സിനിമ വരുന്നത്. ചിത്രത്തിലെ പ്രിയാ വാര്യരുടെ പ്രകടനം കാണാനും എല്ലാവരും കാത്തിരിപ്പിലാണ്. അഡാറ് ലവിലെ കണ്ണിറുക്കലിലൂടെ ഒറ്റരാത്രി കൊണ്ടായിരുന്നു പ്രിയ വലിയ സെലിബ്രിറ്റികളില്‍ ഒരാളായി മാറിയത്. അഡാറ് ലവ് പുറത്തിറങ്ങുന്നതിനുമുന്‍പായി പ്രിയ രണ്ടു സിനിമകള്‍ വേറെയും ചെയ്തിരുന്നു.

 

 

 

 

 

 

 

 

Image result for priya varrier omar lulu

 

 

 

 

 

 

ചിത്രത്തിന്റെ റിലീസിന് മുൻപേ തന്നെ സംവിധായകനും നിർമ്മാതാവും തമ്മിലും, ശേഷം സംവിധായകനും നായികയും തമ്മിലും അസ്വാരസ്യങ്ങൾ ഉടലെടുത്തു എന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. ആ സാഹചര്യത്തിലാണ് ഈ അടുത്ത് നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലേക്ക് ഇനിയും ക്ഷണം വന്നാൽ പോയി അഭിനയിക്കുമോ എന്ന ചോദ്യം പ്രിയക്കു നേരിടേണ്ടി വന്നത്. ഇല്ല എന്നു ഉത്തരം പ്രതീക്ഷിച്ചവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു പ്രിയയുടെ മറുപടി വന്നത്. നല്ല ഒരു പ്രമേയവുമായിട്ടാണ് സമീപിക്കുന്നതെങ്കില്‍ അദ്ദേഹം ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ വിരോധം ഒന്നുമില്ല എന്ന് പ്രിയ പറഞ്ഞു.

 

 

 

 

 

 

 

Image result for priya varrier omar lulu

 

 

 

 

 

ഫെബ്രുവരി 14ന് നാല് ഭാഷകളിലായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്,കന്നഡ തുടങ്ങിയ ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. തെലുങ്കില്‍ ലവേഴ്‌സ് ഡേയും കന്നഡത്തില്‍ കിറിക്ക് ലവ് സ്‌റ്റോറി എന്ന പേരിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

 

 

 

 

 

 

You might also like