
ഒമറിക്കയുടെ അഭിമുഖം കണ്ടിരുന്നു; നൂറിന് പറയുന്നത് കേട്ട് ഞെട്ടി…!! – റോഷൻ.
ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനം കൊണ്ട് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയരായ താരങ്ങളാണ് പ്രിയ പ്രകാശ് വാര്യരും റോഷനും. ചിത്രത്തിലെ ഗാനം ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാട്ടിലെ സൈറ്റടിയായിരുന്നു താരങ്ങളെ വാനോളം ഉയര്‍ത്തിയത്,. സിനിമ വേണ്ടത്ര വിജയം കണ്ടില്ലെങ്കിലും പാട്ട് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. സിനിമ പുറത്തിറങ്ങുന്നതിനു മുന്‍പ് തന്നെ വിവാദങ്ങളും ചിത്രത്തെ തേടി എത്തിയിരുന്നു. ചിത്രത്തിലെ നായിക പ്രിയ വാര്യരെ വിമര്‍ശിച്ച് സംവിധായകന് ഒമര്‍ ലുലു രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു.
ചിത്രത്തിലൂടെ റോഷനും പ്രിയയ്ക്കും കിട്ടിയ പ്രശസ്തി അവിചാരിതമായെന്നും എന്നാല്‍ അവര്‍ ആകെ മാറിപ്പോയെന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു. ഒമറിനെ കൂടാതെ ഇരുവരെ വിമര്‍ശിച്ച് ചിത്രത്തിലെ മറ്റൊരു നായിക നൂറിന് ഷെരീഫും രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ മറുപടിയുമായി റോഷന് രംഗത്തെത്തിയിരിക്കുകയാണ്. ജമേഷ് ഷോയിലാണ് ഉയര്‍ന്നു വന്ന ആരോപണങ്ങളോട് പ്രതികരിച്ചത്.
ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ രൂക്ഷമായ ഭാഷയിലാണ് ഇവര്‍ പ്രതികരിച്ചത്. ഇതിന് പ്രിയ മറുപടി നല്‍കിയിരുന്നെങ്കിലും റോഷന് തിരച്ചും നിശബ്ദനായിരുന്നു. ഇപ്പോള്‍ ആരോപണങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് റോഷന്. തനിക്ക് ആരോടും പ്രശ്നമില്ലെന്നും ഒമറിക്കയെ ഗുരുതുല്യനായാണ് കാണുന്നത് എന്നുമാണ് റോഷന് പറയുന്നത്. ജമേഷ് ഷോയിലാണ് താരത്തിന്റെ പ്രതികരണം.
‘അഡാറ് ലൗവില്‍ ഞാന്‍ ഓഡിഷന് വഴിയാണ് വന്നത്. മെയിന്‍ ലീഡ് ആയിട്ടല്ല, പ്രധാനപ്പെട്ട നാലഞ്ച് പേരില്‍ ഒരാളായാണ്. പിന്നെ മാണിക്യ മലരായ എന്ന പാട്ട് ഹിറ്റ് ആയപ്പോള്‍ കഥാപാത്രങ്ങള്‍ മാറുകയായിരുന്നു. ഒമറിക്കയുടെ അഭിമുഖം ഞാന്‍ കണ്ടിരുന്നു. ഞാന്‍ ഒമറിക്കയോട് പ്രതികരിക്കാനൊന്നുമില്ല. എന്നെ സിനിമയിലേക്ക് കൈ പിടിച്ചു കൊണ്ട് വന്ന വ്യക്തിയാണ് ഒമറിക്ക. ആ പുള്ളിയാണ് എന്നെ എല്ലാം പഠിപ്പിച്ച് തന്നത്. സെറ്റില്‍ ഞങ്ങളെ ഒന്നിനും ഒമറിക്ക ഫോഴ്സ് ചെയ്യാറില്ല, ഞങ്ങള്‍ക്ക് ഞങ്ങളുടേതായ സ്പേസ് തരും. ഭയങ്കര ഫ്രീഡം ആയിരുന്നു.
തന്നോടൊപ്പം ഡാന്‍സ് കളിക്കാന്‍ റോഷന് തയാറായില്ല എന്നായിരുന്നു നൂറിന്റെ ആരോപണം. എന്നാല്‍ താന്‍ ഇത് ആദ്യമായാണ് കേള്‍ക്കുന്നതെന്നും കേട്ടിട്ട് സര്‍െ്രെപസായി പോയെന്നുമാണ് റോഷന്റെ പ്രതികരണം. തനിക്കതില്‍ ഒരു പ്രശ്നവുമില്ലെന്നും ആരോടും പരിഭവമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
പ്രിയയ്ക്കെതിരേ ഉണ്ടായ സൈബര്‍ ആക്രമണത്തെ ഫണ്‍ ആയിട്ടാണ് കണ്ടതെന്നാണ് റോഷന് പറയുന്നത്. പ്രിയയും ഞാനും ഒരുമിച്ചിരുന്നാണ് ട്രോളുകളൊക്കെ നോക്കിയിരുന്നത്. അത് കാണുമ്ബോള്‍ ഞാനും അവളെ ട്രോളും. ഞങ്ങള്‍ ശരിക്കും ഫണ്‍ എന്ന നിലയിലാണ് അതിനെയൊക്കെ കണ്ടിരുന്നത്.’ പുതിയ ചിത്രത്തിന്റെ ചര്‍ച്ചയിലാണെന്നും ഉടന്‍ പ്രഖ്യാപനമുണ്ടാവുമെന്നും റോഷന് കൂട്ടിച്ചേര്‍ത്തു.