
‘ഓര്‍മ്മയില്‍ ഒരു ശിശിരം’ റിലീസ് മാറ്റി.
മാക്ട്രോ പിക്ചേഴ്സിനുവേണ്ടി വിവേക് ആര്യൻ സംവിധാനം ചെയ്യുന്ന “ഒാർമ്മയിൽ ഒരു ശിശിരം’ റിലീസ് മാറ്റി. ജൂണ്‍ 28 ന് ചിത്രം തീയറ്ററുകലിലെത്തും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചിത്രം അടുത്ത മാസം തീയറ്ററുകളിലെത്തുമെന്നാണ് സൂചന.
ആദ്യ പ്രണയത്തിന്റെ രസങ്ങളും നിഷ്കളങ്കതയും ആഘോഷിക്കുന്ന ചിത്രത്തിൽ ദീപക് പരംബോൽ, അനശ്വര എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. നിതിൻ, വർഷ അവരുടെ സുഹൃത്തുക്കൾ, സ്കൂളിലെ സാഹസികത എന്നിവയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നതെന്ന് സംവിധായകൻ വിവേക് ആര്യൻ പറഞ്ഞു. കുടുംബം എങ്ങനെയാണ് ഒാരോ ജീവിതത്തെയും സ്വാധീനിക്കുന്നതെന്നും യുവാക്കളുടെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്നതെന്നുമുള്ളതിന്റെ പ്രതിഫലനമാണ് ഇൗ ചിത്രമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നായികയായെത്തുന്ന അനശ്വര കഴിഞ്ഞ അഞ്ചുവർഷമായി കണ്ണൂർ സർവകലാശാലയിലെ കലാതിലകമായിരുന്നു. എൽദോ മാത്യു, സാം, ജയിംസ്, അശോകൻ, നീന കുറുപ്പ്, അലൻസിയർ, പാർവതി, ശ്രീജിത് രവി, കോട്ടയം പ്രദീപ്, ഇർഷാദ്, എന്നു തുടങ്ങി ഒട്ടേറെപ്പേർ ഇൗ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രജ്ഞിൻ രാജാണ് ഒാർമ്മയിൽ ഒരു ശിശിരത്തിലെ പാട്ടുകൾ കംപോസ് ചെയ്തിരിക്കുന്നത്. ബി.കെ. ഹരിനാരായണനും മനു രഞ്ജിത്തും ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. യുട്യൂബിൽ റിലീസ് ചെയ്ത ഗാനങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു.