ടിക് ടോക് ചലഞ്ചുമായി “ഓർമ്മയിൽ ഒരു ശിശിരം”.

0

 

 

 

 

മനസ്സിൽ ഉള്ളിൽ ഒളിപ്പിച്ചുവച്ച പ്രണയത്തെ പുറത്തെടുക്കാൻ ഇതാ ഓർമ്മയിലെ ഒരു ശിശിരം വരുന്നു. വിവേക് ആര്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപക് നായകനായി എത്തുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളും ട്രെയ്‌ലറുമെല്ലാം പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിന്റെ പേര് പോലെ തന്നെ ചില പ്രണയത്തിന്റെ രസമുള്ള ഓർമ്മകളുമായി എത്തുന്ന ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ചിത്രത്തിലെ ട്രെയ്‌ലറിന്റെ ഏതെങ്കിലുമൊരു ഭാഗം റീക്രീയേറ്റ് ചെയ്ത് അയക്കാം. ഇതിൽ നിന്നും മികച്ച വീഡിയോയ്ക്ക് ആകർഷകമായ സമ്മാനങ്ങളും നൽകുന്നുണ്ട് ഓർമ്മയിൽ ഒരു ശിശിരം ടീം.

 

#OrmayilIOruShishiram #TikTok #Challenge

Posted by Maqtro Pictures on Saturday, July 27, 2019

 

ചിത്രത്തിൽ അലൻസിയർ, പാർവതി ടി, സുധീർ കരമന, സംവിധായകൻ ബേസിൽ ജോസഫ്, അനശ്വര, മൃദുല്‍, എല്‍ദോ, എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാക്‌ട്രോ പിക്‌ചേഴ്‌സ് ഒരുക്കുന്ന ചിത്രത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത് വിഷ്ണു രാജാണ്. രഞ്ജിന്‍ രാജ് സംഗീതം നിർവഹിച്ചിരിക്കുന്നു.

 

 

മനോഹരമായ പ്രണയകഥ പറയുന്നതിനൊപ്പം പ്രേക്ഷകരെ ചില പവിത്രമായ സ്കൂൾ പ്രണയത്തിന്റെ ഓർമ്മകളിലേക്ക് കൂടി കൊണ്ടെത്തിക്കാൻ ചിത്രത്തിന്റെ ട്രെയിലറിന് കഴിഞ്ഞിട്ടുണ്ട്. ആകാംഷയും ഗൃഹാതുരതയും ഉണർത്തുന്ന ട്രെയ്‌ലർ പോലെത്തന്നെ ചിത്രവും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.

You might also like