‘ഒരു അഡാറ് ലവ്വി’ൻ്റെ ക്ലൈമാക്സ് യൂട്യൂബിൽ ലീക്കായി.. !!

0

Image result for oru adaar love climax

 

 

 

 

ഏറെ കാത്തിരിപ്പുകൾക്ക് ശേഷം തീയേറ്ററിലെത്തിയ ഒരു അഡാറ് ലവ്വിൻ്റെ മാറ്റിയ പുതിയ ക്ലൈമാക്സ് യൂട്യൂബിൽ സൂപ്പര്‍ഹിറ്റാകുന്നു. തീയേറ്ററിൽ നിന്ന് ഒരു പ്രേക്ഷകൻ ചിത്രീകരിച്ച രംഗമാണ് യൂട്യൂബിൽ വൈറലാകുന്നത്. ഇന്നലെ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ട ക്ലൈമാക്സ് വീഡിയോ ഇതിനോടകം കണ്ടത് രണ്ട് ലക്ഷത്തിലേറെ കാഴ്ചക്കാരാണ്.

 

 

 

Image result for oru adaar love climax

 

 

 

ചിത്രത്തിലെ ഗാനരംഗത്തിലെ ഒരു ചെറിയ ഭാഗം സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചതിലൂടെയാണ് അഡാര്‍ ലവ് ജനശ്രദ്ധ നേടുന്നത്. കണ്ണു ചിമ്മലിലൂടെ പ്രിയ വാര്യര്‍ ഇന്ത്യയൊട്ടാകെ ആരാധകരെ നേടുകയും ബോളിവുഡില്‍ എത്തുകയും ചെയ്തു. പ്രിയ വാര്യര്‍ക്ക് പുറമെ റോഷന്‍, നൂറിന്‍ ഷെരീഫ് തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.കൗമരപ്രായത്തിലുള്ള കുട്ടികളുടെ കഥ പറയുന്ന ഒരു അഡാര്‍ ലവ് സമ്മിശ്ര പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്.

 

 

 

Image result for oru adaar love climax

 

 

 

ഏറെ പ്രതീക്ഷയോടെ തിയേറ്ററികൾ എത്തിയ പ്രേക്ഷകർ നിരാശരായാണ് മടങ്ങിയത്. പ്രതീക്ഷിച്ചത്ര ബോക്സോഫീസ് വിജയം സ്വന്തമാക്കാൻ ചിത്രത്തിനായിരുന്നില്ല. പ്രണയ ദിനത്തിൽ തീയേറ്ററിലെത്തിയ ചിത്രം പ്ലസ്ടു കാലത്തെ പ്രണയ കഥയാണ് പറയുന്നത്. തീര്‍ത്തും ബാലിശമായ കഥയുടെ ക്ലൈമാക്സ് പ്രേക്ഷകരെ രസിപ്പിച്ചിരുന്നില്ല. അതിനാൽ തന്നെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിൻ്റെ ക്ലൈമാക്സ് മാറ്റിയിരുന്നു. ഈ രംഗമാണ് ഇപ്പോൾ യൂട്യൂബിൽ മുന്നിലുള്ളത്.

 

 

 

Image result for oru adaar love climax

 

 

 

ഒട്ടേറെ പുതുമുഖ താരങ്ങള്‍ക്കൊപ്പം മലയാളത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളും ചിത്രത്തിലുണ്ട്. പ്രിയ പ്രകാശ് വാര്യർക്കൊപ്പം റോഷൻ അബ്ദുൾ റഹൂഫ് , നൂറിൻ ഷെരീഫ്, റോഷ്ന ആൻ റോയ്, ഷിയാദ് ഷാജഹാൻ തടങ്ങി പുതുമുഖ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 2000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത സിനിമ ഒരേസമയം മലയാളം, കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് തീയേറ്ററുകളിലെത്തിയത്.

You might also like