ഓവിയയെ അറസ്റ്റ് ചെയ്യണം ; പരാതിയുമായി എന്‍എല്‍പി !!

0

 

 

 

റിലീസിന് മുന്‍പേ വിവാദമായ ചിത്രമാണ് ഓവിയ നായികയായി എത്തിയ 90 എം എല്‍. ചിത്രത്തിനെതിരെ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തില്‍ അശ്ലീല സംഭാഷണങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമാണ് പ്രേക്ഷകരെ രോക്ഷം കൊള്ളിച്ചത്. ഇപ്പോള്‍ നായിക ഓവിയയ്ക്കും സംവിധായക അനിതാ ഉദീപിനുമെതിരേ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ്. 90 എംഎല്‍ സംസ്‌കാരത്തെ കളങ്കപ്പെടുത്തിയെന്നും ഇരുവര്‍ക്കുമെതിരേ നടപടിയെടുക്കണമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ നാഷണല്‍ ലീഗ് പാര്‍ട്ടി സംസ്ഥാന വിമന്‍ വിങ് മേധാവി ആരിഫ റസാക്ക് പറയുന്നു.

 

 

 

Image result for oviya

 

 

സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സിനിമയില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെയും യുവതികളെയും വഴി തെറ്റിക്കുന്ന തരത്തിലുള്ള അനേകം രംഗങ്ങളുണ്ടെന്നാണ് പ്രധാന ആരോപണം. മദ്യപാനികള്‍ ഉപയോഗിക്കുന്ന 90 എംഎല്‍ എന്ന പദം ടൈറ്റിലാക്കിയതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ചിത്രം റിലീസ് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് എങ്ങനെയാണ് അനുവാദം നല്‍കിയത് എന്നാണ് പരാതിയില്‍ ചോദിക്കുന്നത്.

 

 

 

 

ചിത്രത്തിന്റെ ട്രെയിലറിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. അശ്ലീല പദപ്രയോഗങ്ങളും ഹോട്ട് രംഗങ്ങളും മദ്യപാനവും പുകവലിയും എല്ലാം ഉള്‍പ്പെട്ട, സംസ്‌കാരത്തെ തന്നെ ദുഷ്‌കീര്‍ത്തിപ്പെടുത്തുന്നതുമായ സിനിമയുടെ റിലീസിന് അനുവാദം നല്‍കിയ സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെയും ആരിഫ റസാക്ക് തന്റെ പരാതിയില്‍ ചോദ്യം ചെയ്യുന്നു.

 

 

 

Image result for oviya

 

 

 

തമിഴ് നടന്‍ ചിമ്ബു സംഗീതം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും ചിമ്ബു എത്തുന്നു.മലയാളിതാരം ആന്‍സന്‍ പോള്‍, മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

 

 

You might also like