
ആക്ഷേപ ഹാസ്യ ചിത്രവുമായി ഇന്ദ്രജിത് “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ”.
ലൂസിഫര്‍ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിന് ശേഷം ഇന്ദ്രജിത്ത് സുകുമാരൻ നായകനായെത്തുന്ന പുതിയ സിനിമയ്ക്ക് “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ” എന്ന പേരിട്ടു. ‘വെടിവഴിപ്പാട്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ശംഭു പുരുഷോത്തമനാണ് ഈ ഇന്ദ്രജിത് സിനിമയുടെ സംവിധായകൻ.
ഒരു ആക്ഷേപ ഹാസ്യ ചിത്രമാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. സ്പെയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു എസ് ഉണ്ണിത്താൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. ജോമോൻ തോമസാണ് ഛായാഗ്രഹണം, സംഗീതം ഒരുക്കുന്നത് പ്രശാന്ത് പിള്ള. സൈജു കുറുപ്പ് , ശ്രിന്ദ എന്നിവരാണ് മറ്റു താരങ്ങൾ. മെയ് 24നു ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’യുടെ ചിത്രീകരണം ആരംഭിക്കും. സെപ്റ്റംബറിൽ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.
Here is the title poster of my new movie – PAAPAM CHEYYATHAVAR KALLERIYATTE.. a social sattire fun ride, directed by…
Posted by Indrajith Sukumaran on Sunday, April 21, 2019