
സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്സിന് വേണ്ടി പടവെട്ടാൻ നിവിൻ പോളി..
നടൻ സണ്ണി വെയ്ൻ സിനിമ നിർമ്മാണ രംഗത്തേക്ക്. തുടക്ക ചിത്രത്തിൽ നായകനായി ഉറ്റസുഹൃത്ത് നിവിൻ പോളിയും. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച് സണ്ണി വെയ്ൻ നിർമ്മിക്കുന്ന ചിത്രത്തിന് “പടവെട്ട്” എന്നാണ് പേരിട്ടിരിക്കുന്നത്.
സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമായ നാടകം മോമെന്റ്റ് ജസ്റ്റ് ബിഫോർ ഡെത്തിന്റെ സംവിധായകനായ ലിജു കൃഷ്ണ തന്നെയാണ് പടവെട്ടിന്റെയും സംവിധാനം നിർവഹിക്കുന്നത്. നിരവധി ദേശിയ പുരസ്കാരങ്ങൾ ലഭിച്ച നാടകമായിരുന്നു മോമെന്റ്റ് ജസ്റ്റ് ബിഫോർ ഡെത്ത്.
നിവിൻ പോളിയുടെ വരാനിരിക്കുന്ന വൻ ബഡ്ജറ്റ് ചിത്രങ്ങളുടെ നിരയിലാണ് പടവെട്ടു ഒരുങ്ങുന്നത്. ലവ് ആക്ഷൻ ഡ്രാമ , മൂത്തോൻ, തുറമുഖം, അച്ചായൻ എന്നിവയാണ് നിവിൻ പോളിയുടെ അടുത്ത റിലീസുകൾ.
Extremely happy to announce my next project Padavettu produced by my dearest friend Sunny Wayne. The movie is directed…
Posted by Nivin Pauly on Thursday, June 20, 2019