ഈ കപ്പ് നിങ്ങള്‍ക്ക് ഇരിക്കട്ടെ…. ! അഭിനന്ദിനെ കളിയാക്കിയ പാക് പരസ്യത്തിന് പൂനത്തിന്‍റെ മറുപടി.

0

 

 

ലോക കപ്പില്‍ ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി പാക് ചാനല്‍ ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പരിഹസിച്ച് പുറത്തിറക്കിയ പരസ്യത്തിന് മറുപടിയുമായി ബോളീവുഡ് നടി പൂനം പാണ്ഡെ. പാകിസ്ഥാനില്‍ ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവി പുറത്തിറക്കിയ പരസ്യത്തിനാണ് പൂനത്തിന്റെ മറുപടി. പാക്കിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ട്വറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

 

ജൂണ്‍ പതിനാറിന് മാഞ്ചസ്റ്ററില്‍ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായാണ് ഈ പരസ്യമെത്തിയിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങള്‍ക്ക് മുമ്പ് ടെലിവിൽ ഇത്തരത്തിൽ പരസ്പരം പരിഹസിക്കുന്ന പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. പക്ഷേ ഇത് ഏറെ അതിരുകടന്നുപോയെന്ന് ഏവരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

 

 

അഭിനന്ദനെ പരിഹസിച്ച പരസ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ബോളിവുഡ് നടിയായ പൂനം പാണ്ഡെ. തന്‍റെ ബ്രാ, ഊരിക്കൊണ്ടായിരുന്നു പൂനത്തിന്‍റെ പ്രതിഷേധം. പാകിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാലോ നിങ്ങള്‍ക്കതിൽ ചായയും കുടിക്കാലോ എന്ന് പറഞ്ഞാണ് പൂനം ബ്രാ ഊരുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് വാട്‌സ് ആപ്പില്‍ ഈ പരസ്യം താൻ കണ്ടതെന്നും അദ്ദേഹത്തെപ്പോലെയുള്ള ഒരു യുദ്ധ വീരനെ അവഹേളിക്കുന്നത് ശരിയല്ലെന്നും പൂനം പറഞ്ഞിട്ടുണ്ട്.

 

പാക് സൈന്യത്തിന്‍റെ പിടിയിലായ സമയത്ത് അഭിനന്ദനെ ചോദ്യം ചെയ്യുന്ന വീഡിയോ പാക് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നതിൽ ചായ കുടിച്ചായിരുന്നു പാക് സൈനികരുടെ ചോദ്യങ്ങള്‍ക്ക് അഭിനന്ദന്‍ ഉത്തരം പറയുന്നതായുണ്ടായിരുന്നത്. ഈ വീഡിയോയുടെ അനുകരണമാണ് പാക് ടിവിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പരസ്യം.

You might also like