‘പൃഥ്വിരാജിനോടുള്ള ദിലീപിന്റെ കലിപ്പിന് കാരണം കാവ്യ മാധവന് പൃഥ്വിയോട് തോന്നിയ അടുപ്പം’ !!!

0

Image result for prithviraj and dileep kavya

 

ദിലീപ് എന്ന ജനപ്രിയ നായകന്റെ വിവാഹ മോചനവും കാവ്യാ മാധവനുമായുള്ള കല്യാണവുമെല്ലാം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ദിലീപിന്റെ വിവാഹമോചനവും കാവ്യ മാധവനുമായുള്ള വിവാഹവും, പൃഥ്വിരാജിനോട് ദിലീപിനുള്ള വിരോധവുമൊക്കെയാണ് ഇത്തവണ പല്ലിശ്ശേരി തുറന്നു പറയുന്നു. ദിലീപിന്റെ വിവാഹമോചനത്തിലേക്ക് നയിച്ചത് കാവ്യ മാധവനുമായുള്ള പ്രണയബന്ധമാണെന്നും ഇവരുടെ പ്രണയം തന്നോട് ആദ്യമായി വെളിപ്പെടുത്തിയത് ദിലീപ് സ്വന്തം സഹോദരനെ പോലെ കണ്ടിരുന്ന കൊച്ചിന്‍ ഹനീഫയാണെന്നും പല്ലിശ്ശേരി പറയുന്നു. എല്ലാവര്‍ക്കും നന്മ വരണമെന്ന് ആഗ്രഹിക്കുന്ന ഒരു നടനായിരുന്നു കൊച്ചിന്‍ ഹനീഫ. ആരെ കുറിച്ചും മോശം പറയാറില്ല. പക്ഷേ കാവ്യയെ സംബന്ധിച്ച് ഒരു കഥ കൊച്ചിന്‍ ഹനീഫ തന്നോട് പറഞ്ഞിരുന്നെന്ന് പറയുകയാണ് പല്ലിശ്ശേരി ഇപ്പോള്‍. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പല്ലിശ്ശേരി ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

 

Image result for prithviraj and dileep kavya

 

പല്ലിശ്ശേരിയുടെ വാക്കുകൾ……

മീശ മാധവന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് കാവ്യയും ദിലീപും പ്രണയത്തിലാണ് എന്നതിന്റെ സാഹചര്യത്തെളിവുകള്‍ അടക്കം ലഭിച്ചതെന്നും ചിത്രത്തില്‍ കാവ്യയുമായി അടുത്തിടപഴകാനുള്ള ചില രംഗങ്ങള്‍ ദിലീപിന്റെ പ്രത്യേക താല്‍പര്യപ്രകാരം സംവിധായകനും എഴുത്തുകാരും ചേര്‍ത്തിട്ടുണ്ടെന്നും പല്ലിശ്ശേരി ആരോപിക്കുന്നു. മീശ മാധവനിലൂടെയാണ് ദിലീപ് ഒരു സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതെന്നും ചിത്രത്തിന്റെ വമ്പന്‍ വിജയത്തെ തുടര്‍ന്ന് പിന്നീടു ചെയ്ത ചിത്രത്തിലൂടെ അവാര്‍ഡ് വാങ്ങാനുള്ള മനഃപ്പൂര്‍വ്വമായ ശ്രമം നടന്‍ നടത്തിയിരുന്നെന്നും സംവിധാന മോഹമുണ്ടായിരുന്നെന്നും പല്ലിശ്ശേരി ആരോപിച്ചു.

 

 

Image result for prithviraj and dileep kavya

 

 

എന്നാല്‍, തൊട്ടുപിന്നാലെ സിനിമാലോകത്ത് എത്തി, യുവനടനായി തിളങ്ങിയ നടന്‍ പൃഥ്വിരാജിനോട് ദിലീപിന് ശത്രുത തോന്നിയെന്നും പല്ലിശ്ശേരി അഭിമുഖത്തില്‍ ആരോപിക്കുന്നുണ്ട്. ഒരിക്കല്‍ കൊച്ചിന്‍ ഹനീഫയോട് താന്‍ ദിലീപ്- കാവ്യ പ്രണയം കൊടുംപിരി കൊള്ളുകയാണെന്ന് കേട്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ അങ്ങനെ ഒന്നും ഞാന്‍ കേട്ടില്ല, പക്ഷേ മറ്റൊരു കാര്യം കേട്ടു എന്നാണ് കൊച്ചിന്‍ ഹനീഫ പറഞ്ഞതെന്നും പല്ലിശ്ശേരി പറഞ്ഞു.

 

 

Image result for prithviraj and dileep kavya

തന്നോട് കാവ്യ പൃഥ്വിരാജിനെ പറ്റി എന്താണ് അഭിപ്രായം എന്ന് ചോദിച്ചു എന്നാണ് കൊച്ചിന്‍ ഹനീഫ അന്ന് പറഞ്ഞിരുന്നതെന്ന് പല്ലിശ്ശേരി പറയുന്നു. കാവ്യയെ സ്വന്തം സഹോദരിയെ പോലെ കരുതിയിരുന്ന കൊച്ചിന്‍ ഹനീഫയാണ് അന്ന് അങ്ങനെ പറഞ്ഞത്. എന്താണ് പൃഥ്വിയെ കുറിച്ച് ചോദിച്ചത് എന്ന് മറുചോദ്യം ചോദിച്ചപ്പോള്‍ അറിഞ്ഞിരിക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു കാവ്യയുടെ മറുപടി.

 

 

 

പിന്നീടാണ് കാവ്യയുടെ മനസിലിരിപ്പ് മനസിലാകുന്നതെന്നും പൃഥ്വിരാജ് ഇഷ്ടപ്പെടുകയാണെങ്കില്‍ കല്യാണം കഴിക്കാമെന്ന് ഒരു ആഗ്രഹം കാവ്യയ്ക്ക് ഉണ്ടായിരുന്നുവെന്നും പല്ലിശ്ശേരി പറയുന്നു. പക്ഷേ പൃഥ്വി വേറെ ട്രാക്കിലാണ് പോയത്. കാവ്യയുടെ ആഗ്രഹം നടന്നില്ല. കാരണമെന്തെന്ന് അറിയില്ലെന്നും പല്ലിശ്ശേരി പറയുന്നു.

 

 

 

പക്ഷേ ആ സംഭവത്തിന് ശേഷം ദിലീപും പൃഥ്വിരാജും തമ്മില്‍ മാനസികമായി അകന്നു എന്നതാണ് സത്യം. പക്ഷേ അത് എന്തിന്റെ പേരിലാണെന്ന് കൃത്യമായി പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് മുതല്‍ ദിലീപിന്റെ ശത്രുക്കളുടെ ലിസ്റ്റിലാണ് പൃഥ്വി. പിന്നീട് നടന്നതൊക്കെ നമുക്കറിയാവുന്നതാണെന്നും പൃഥ്വിയുടെ ചിത്രങ്ങള്‍ കൂവിത്തോല്‍പ്പിക്കാന്‍ ആളെ ഇറക്കിയെന്നും കുഞ്ചാക്കോ ബോബനെന്ന പാവത്താന്റെ ചിത്രങ്ങള്‍ കുറയ്ക്കാന്‍ പിന്നില്‍ നിന്ന് ചരടുവലികള്‍ നടത്തിയെന്നും പല്ലിശ്ശേരി ആരോപണങ്ങളുടെ കെട്ടഴിക്കുന്നു.

You might also like