നിങ്ങൾക്കും അഭിനയിക്കാം .. ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ ..

0

 

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘ലൂസിഫറി’ലെ ഗോവർധൻ എന്ന പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രത്തിന് ശേഷം ഇന്ദ്രജിത്ത് സുകുമാരൻ ശക്തമായൊരു കഥാപാത്രവുമായി വീണ്ടുമെത്തുന്നു. ഇത്തവണ നായക വേഷത്തിലാണെത്തുന്നത്. ഇന്ദ്രജിത്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’.

 

 

ഈ ചിത്രത്തിൽ അഭിനയിക്കാൻ താത്പര്യമുള്ളവർക്ക് അവസരവുമായി അണിയറപ്രവർത്തകർ പുതിയ വാർത്ത പുറത്തു വിട്ടു. ശംഭു പുരുഷോത്തമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സാമൂഹ്യ ആക്ഷേപ ചിത്രമായിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്റര്‍ ഡിസൈനിങ് വളരെ വേറിട്ട രീതിയിലാണ്. ശ്രിന്ദ , അനു മോൾ , സൈജു കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങൾ.

 

 

 

 

മെയ് അവസാന വാരത്തോടെ ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിക്കും. സ്‌പൈര്‍ പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താനാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ നിര്‍മിക്കുന്നത്. ആഷിക് അബു ഒരുക്കുന്ന വൈറസിലാണ് ഇന്ദ്രജിത്ത് ഇപ്പോൾ അഭിനയിച്ച് വരുന്നത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായാണ് ഇന്ദ്രജിത്ത് അഭിനയിക്കുന്നത്.

You might also like