സൂപ്പർ ലോക്കൽ ഹീറോയായി ദിലീപ് . വരുന്നു പറക്കും പപ്പൻ .

0

 

കാർണ്ണിവൽ മോഷൻ പിക്ചേഴ്സും,ഗ്രാന്റ്‌ പ്രൊഡക്ഷനും തമ്മിലുള്ള സംയുക്ത നിർമ്മാണ സംരംഭത്തിലെ ആദ്യചിത്രം "പറക്കും പപ്പൻ"Coming Soon…Merry Christmas!! ?? Dear all

Posted by Dileep on Monday, December 24, 2018

 

 

 

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയപ്പെട്ട നടനാണ് ദിലീപ്. ഒരു കാലത്ത് കുട്ടികൾ തിയേറ്ററിൽ പോയിരുന്നത് ദിലീപേട്ടന്റെ സിനിമകൾ കാണാനായിരുന്നു. സി ഐ ഡി മൂസയും ക്രേസി ഗോപാലനുമെല്ലാം തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടി നേടിയിരുന്നു. അതുകൊണ്ട് തന്നെ ദിലീപ് എന്ന നടന് കുട്ടി ആരാധകരാണ് കൂടുതൽ. കഴിഞ്ഞ കുറെ കാലമായി പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന ദിലീപിന്റെ കാര്യത്തിൽ ഏറെ വിഷമം കുട്ടികൾക്കായിരുന്നു. ഇപ്പോൾ പൂർവ്വാധികം ശക്തിയോടെ ദിലീപ് കുട്ടികൾക്കായി എത്തിയിരിക്കുകയാണ്. ഡിങ്കൻ ചിത്രീകരണം കഴിഞ്ഞു. ഇപ്പോൾ ഇതാ ദിലീപ് ചിത്രം ‘പറക്കും പപ്പന്‍’ ക്രിസ്തുമസ് ദിനത്തില്‍ ദിലീപ് പ്രഖ്യാപിച്ചിരിക്കുന്നു..

 

 

 

 

 

 

ഒരു ലോക്കൽ സൂപ്പർ ഹീറോയായി ദിലീപ് വരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രമായ പറക്കും പപ്പന്റെ പോസ്റ്റർ താരം പുറത്തുവിട്ടത്. ഒരു ദിലീപ് ചിത്രത്തിനു വേണ്ട ചേരുവകളെല്ലാം പറക്കും പപ്പനിൽ പ്രതീക്ഷിക്കാമെന്നാണു പോസ്റ്റർ നൽകുന്ന സൂചന. സിനിമയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. ഒരു ലോക്കൽ സൂപ്പർ ഹീറോ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. കാർണിവൽ മോഷൻ പിക്ചേഴ്സും ഗ്രാൻഡ് പ്രൊഡക്ഷനും ചേർന്നാണ് നിർമാണം. ഇവരുടെ സംരഭത്തിലുള്ള ആദ്യ ചിത്രം കൂടിയാണ് പറക്കും പപ്പൻ. വിയാൻ വിഷ്ണുവാണ് സംവിധാനം.

 

 

 

 

 

 

കോടതി സമക്ഷം ബാലന്‍ വക്കീല്‍, പ്രൊഫസര്‍ ഡിങ്കന്‍ എന്നീ ചിത്രങ്ങളിലാണ് ദിലീപിന്റേതായി ഇപ്പോൾ അണിയറയിൽ പുരോഗമിക്കുന്നത്. ബി. ഉണ്ണികൃഷ്ണനാണ് കോടതി സമക്ഷം ബാലൻ വക്കീൽ സംവിധാനം ചെയ്യുന്നത്. ഛായാഗ്രാഹകനായ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. ഈ ചിത്രം ത്രി ഡി ഫോര്‍മാറ്റിലാണ് ഒരുങ്ങുന്നത്.

 

 

 

 

 

 

 

പാസഞ്ചറിന് ശേഷം ദിലീപ് അഭിഭാഷകനായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും കോടതി സമക്ഷം ബാലൻ വക്കീലിന് ഉണ്ട്. മംമ്തയും പ്രിയ ആനന്ദുമാണ് ചിത്രത്തിലെ നായികമാര്‍. പ്രിയ ആനന്ദിന്റെ മൂന്നാമത്തെ മലയാള ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ഇതിനു ശേഷമായിരിക്കും പറക്കും പപ്പനില്‍ ദിലീപ് അഭിനയിക്കുക.

 

 

 

You might also like