
പറയുവാന്‍ ഇതാദ്യമായ്….. വൈറലായി പുതിയ പതിപ്പ് !!!
സിദ് ശ്രീറാം ആദ്യമായി മലയാളത്തിൽ പാടിയ പറയുവാൻ ഇതാദ്യമായി …..തുടങ്ങുന്നതാണ് ഗാനം മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്ക് എന്ന ചിത്രത്തിൽ ഷൈൻ -ആൻ ശീതൾ തകർത്തഭിനയിച്ച ഗാനം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. തീയേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞോടുന്ന ചിത്രത്തില്‍ സിദ് ശ്രീറാം പാടിയ ഗാനവും ഹിറ്റായിരുന്നു.
പറയുവാന്‍ ഇതാദ്യമായ് എന്നു തുടങ്ങുന്ന ഗാനത്തിന് പുതിയ പതിപ്പുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍. പറയുവാന്‍ ഒരു ക്ലീഷേ ലവ് സ്റ്റോറി എന്നു പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോ നോര്മാഡ് വാണ്ടറര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. പാട്ടിനൊപ്പം ഒരു മധുര പ്രണയകഥയാണ് ഈ വീഡിയോയിലൂടെ പറയുന്നത്. അങ്കിത വിനോദ്, ടിബിന്‍ ജോസഫ് എന്നിവരാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.
യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയിരിക്കുന്ന ഈ ഗാനം ഇഷ്ക് ചിത്രത്തിലെ പ്രണയകഥയോട് ഇഴ ചേര്‍ന്നു പോകുന്നു. ജോ പോളിന്റേതാണ് വരികള്‍. ജേക്ക്സ് ബിജോയ് ആണ് സംഗീതം.