
അവസരങ്ങള്‍ നിഷേധിച്ചാല്‍ അവ സൃഷ്ടിക്കും; ഉയരെ പറക്കുമെന്ന് തുറന്ന് പറഞ്ഞു പാർവതി !
സിനിമയില്‍ തനിക്ക് അവസരങ്ങള്‍ കുറഞ്ഞാല്‍ അത് താന്‍ സ്വയം സൃഷ്ടിക്കുമെന്ന് നടി പാര്‍വതി. താരസംഘടനയായ അമ്മയ്ക്കെതിരെ സംസാരിച്ചതിന് താനുള്‍പ്പടെയുള്ള ഡബ്ള്യു സി സി അംഗങ്ങള്‍ക്ക് സിനിമകള്‍ നഷ്ടമായിരുന്നു. തങ്ങളെ സപ്പോര്‍ട്ട് ചെയ്തവര്‍ക്കും സിനിമകളില്ല.സിനിമയും കളയുമൊക്കെ ആരുടെയെങ്കിലും സ്വത്താണെന്ന് കരുതുന്നത് തന്നെ വിഡ്ഢിത്തമാണ്.
പണ്ടത്തെ പോലെയല്ല. എനിക്ക് സിനിമ നഷ്ടമായാല്‍ അത് ഞാന്‍ സൃഷ്ടിക്കും. സിനിമയും കലയുമൊക്കെ ആരുടെയെങ്കിലും സ്വത്താണെന്ന് കരുതുന്നതു തന്നെ വിഢിത്തമാണ്. എന്റെ കാര്യത്തില്‍ മാത്രമല്ല ഡബ്ല്യു.സി.സിയില്‍ (വനിതാ കൂട്ടായ്മ) അംഗമാകാത്തവര്‍ക്കും നമ്മളെ സപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം സിനിമ നഷ്ടമായി. കാര്യം അവിടെ ഒരു സംഘമുണ്ട്. വരും വര്‍ഷങ്ങളില്‍ അതിന്റെ തകര്‍ച്ച കാണാന്‍ കഴിയും.
സിനിമയാണ് പ്രധാനം. സിനിമയ്ക്കതീതമായി വ്യക്തികള്‍ക്ക് ഒരു പ്രാധാന്യവുമില്ല പുതിയ ചിത്രമായ ഉയരെയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കവെയാണ് പാര്‍വതി മനസു തുറന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥപറയുന്ന ചിത്രമാണ് “ഉയരെ”. നവാഗതനായ മനു അശോകന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്.പല്ലവി എന്ന കഥാപാത്രമായാണ് പാര്‍വതി അഭിനയിക്കുന്നത്. സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത് ബോബി സഞ്ജയ് ആണ്.