നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി പാര്‍വതി !!!

0

 

 

 

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകാനൊരുങ്ങി നടി പാര്‍വതി. നാല് മാസം മുന്‍പാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും അകന്ന് നിന്നത്.

 

 

parvathy

 

 

 

 

ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പാര്‍വതിയുടെ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പ്രിയതാരം തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകരും സുഹൃത്തുക്കളും. നിരവധി ആളുകളാണ് പാര്‍വതി തിരിച്ചെത്തിയതിന്റെ സന്തോഷം പ്രകടിപ്പിച്ച് കമന്റുകളുമായെത്തിയത്.

 

 

 

Image result for parvathy

 

 

പാര്‍വതിയെ ഒരുപാട് മിസ് ചെയ്തിരുന്നെന്നും തിരിച്ചെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും ഇവര്‍ പറയുന്നു. ഇനി ഒരിക്കലും ഇതുപോലെ ഒരു ബ്രേക്ക് എടുക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ നവംബര്‍ മുതലാണ് പാര്‍വതിയുടെ സോഷ്യല്‍ മീഡിയ പേജുകളെല്ലാം അപ്രത്യക്ഷമായത്.

 

 

 

Image result for parvathy

 

 

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഉയരെയാണ് പാര്‍വതിയുടെ പുതിയ സിനിമ. ടൊവിനോയും ആസിഫ് അലിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് തിരകഥയൊരുക്കിയത് ബോബി-സഞ്ജയ് ആണ്.

You might also like