
ചില സമയത്തു എന്നെ ആരും കാണണ്ട എന്നൊക്കെ തോന്നും : എന്നോട് ഒരാൾ പിണങ്ങിയാൽ പിന്നെ ഉറക്കം വരില്ല: പാർവതി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാർവതി. സോഷ്യൽ മീഡിയയിൽ നിന്ന് നടി മാറിനിന്നത് ആരാധകരേ ഏറെ നിരാശയാക്കിയിരുന്നു. ഇപ്പോൾ ഇതാ നടിയുടെ തിരിച്ചുവരവ് ആഘോഷമാക്കിയിരുന്നു ആരാധകർ.
ഉയരെ എന്ന ചിത്രമാണ് ഈ വർഷം ആദ്യമായി റിലീസിന് ഒരുങ്ങുന്ന പാർവതിയുടെ ചിത്രം. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവര്‍ക്കൊപ്പം ഉയരെ എന്ന ചിത്രത്തിലും സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വര്‍ത്തമാനത്തിലും പാര്‍വതിയാണ് നായികയാവുന്നത്. ആഷിക് അബുവിന്റെ സംവിധാനത്തിലെത്തുന്ന വൈറസിലും പാർവതി അഭിനയിക്കുന്നുണ്ട് .
കസബയെന്ന മമ്മൂട്ടിച്ചിത്രത്തിലെ സ്ത്രീവിരുദ്ധത പരസ്യമായി പറഞ്ഞതു മുതൽ രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടി വന്ന നടിയാണ് പാർവതി തിരുവോത്ത്. മമ്മൂട്ടി ഫാൻസ് സോഷ്യൽ മീഡിയകളിൽ അടക്കം പൊങ്കാലയിട്ടിരുന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ അക്രമണം അതിരുകടക്കുകയായിരുന്നു.തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളും അതിന് നടിയ്ക്ക് പ്രചോദനമായി മാറിയത് അച്ഛനും അമ്മയുമാണെന്ന് തുറന്നു പറയുകയാണ് പാർവതിയിപ്പോൾ. ഉയരെയുടെ ഭാഗമായി നടത്തിയ മത്സരത്തിലെ വിജയികളുമായി സംസാരിക്കവേയാണ് നടി ഇക്കാര്യം പറഞ്ഞത്.
‘മറ്റൊരാളുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നതിന് മുന്‍പ് സ്വന്തം ഭാഗത്ത് എന്തെങ്കിലും പിഴവുണ്ടോ എന്ന് ചിന്തിക്കുന്ന ഒരുപാട് പേര് എനിക്ക് ചുറ്റുമുണ്ട്. ഞാന്‍ അങ്ങനെ ചിന്തിക്കുന്ന ഒരാളാണ്. മറ്റൊരാള്‍ എന്നോട് പിണങ്ങി എന്നറിഞ്ഞാല്‍ എനിക്ക് ഉറങ്ങാന്‍ പറ്റില്ല’ – പാര്‍വ്വതി പറയുന്നു.
സൈബര്‍ ആക്രമണം നേരിട്ടപ്പോള്‍ ഞാനൊരു നാല് മാസത്തേക്ക് മാറി നിന്നു. ചില സമയത്ത് ഒന്ന് ഒളിക്കാന്‍ തോന്നും. ചില സമയത്ത് മാറി നില്‍ക്കാനും എന്നെ ആരും കാണണ്ടെന്നുമൊക്കെ തോന്നും. അതൊക്കെ മനുഷ്യ സഹജമായ കാര്യങ്ങളാണ്. എന്റെ ഏറ്റവും വലിയ ഇൻസ്പിറേഷൻ എന്റെ മാതാപിതാക്കൾ ആയിരുന്നു .അതിൽ ഏഏറ്റവും ഇൻസ്പിറേഷൻ നൽകിയത് അച്ഛൻ ആയിരുന്നു പക്ഷെ ഞാൻ അത് അറിഞ്ഞത് വൈകി ആണെന്ന് മാത്രം – പാർവതി പറയുന്നു.