പുരുഷ ശരീരം കണ്ട് ആസ്വദിക്കാൻ സ്ത്രീകൾക്ക് അവകാശമില്ലേ – പാർവതി.

മലയാള സിനിമമേഖലയിൽ തന്റേതായ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന നായികയാണ് പാർവതി തിരുവോത്ത്. ഒട്ടുമിക്ക കാര്യങ്ങളിലും തന്‍റേതായ അഭിപ്രായം പാര്‍വതിയ്ക്കുണ്ട് . ഈ അടുത്തിടെ പുറത്തിറങ്ങിയ പാര്‍വതിയുടെ ഉയരെ വലിയ വിജയമായിരുന്നു അത്രയധികം സ്വീകാര്യതയാണ് നടിക്ക് ലഭിച്ചത്.

0

മലയാള സിനിമമേഖലയിൽ തന്റേതായ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന നായികയാണ് പാർവതി തിരുവോത്ത്. ഒട്ടുമിക്ക കാര്യങ്ങളിലും തന്‍റേതായ അഭിപ്രായം പാര്‍വതിയ്ക്കുണ്ട് . ഈ അടുത്തിടെ പുറത്തിറങ്ങിയ പാര്‍വതിയുടെ ഉയരെ വലിയ വിജയമായിരുന്നു; അത്രയധികം സ്വീകാര്യതയാണ് നടിക്ക് ലഭിച്ചത്.

പക്ഷെ ഇപ്പോൾ പാർവതി ഒരു അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകൾ തപ്പിയെടുത്തു വിവാദമാക്കുകയും ട്രോളുകൾ ഇറക്കുകയും ചെയ്യുകയാണ് ആ വാക്കുകൾ നമുക്ക് വായിക്കാം.. അവാർഡ് ഷോകളിൽ സ്ത്രീകളാണ് സാധാരണ ഡാൻസ് പെർഫോം ചെയ്യാറുള്ളതെന്നും പുരുഷന്മാർ ഇത്തരത്തിൽ നൃത്തം ചെയ്യുന്നത് താൻ ഇതുവരെയും കണ്ടിട്ടില്ലെന്നും പാർവതി തുറന്നു പറഞ്ഞു.

സ്ത്രീകൾ അവരുടെ ശരീര ഭംഗിക്ക് പ്രാധാന്യം നൽകികൊണ്ട് തന്നെയാണ് ഡാൻസ് ചെയ്യാറുള്ളതെന്നും താനും അത് നന്നായി പലപ്പോഴും ആസ്വദിച്ചിട്ടുണ്ടെന്നും പറയുമ്പോഴും പുരുഷന്മാർ ഇത്തരത്തിൽ സ്റ്റേജ് ഡാൻസ് പെർഫോമൻസ് ഒന്നും തന്നെ ചെയുന്നില്ലെന്നും അവരുടെ ശരീര ഭംഗി സ്ത്രീകൾക്ക് ആസ്വദിക്കാൻ തരത്തിൽ അവതരിപ്പിക്കപ്പെടുന്നില്ലെന്നും പാർവതി കുറ്റപ്പെടുത്തി.

ഇതു കൂടാതെ പുരുഷ ശരീരം കണ്ട് ആസ്വദിക്കാൻ സ്ത്രീകൾക്ക് അവകാശമില്ലേ എന്ന ചോദ്യവും പാർവതി ചോദിച്ചു . എന്നാൽ ഇപ്പോൾ ഇത്തരത്തിൽ പുരുഷൻമാരും അവരുടെ സിക്സ് പാക്ക് ബോഡി കൊണ്ട് തന്നെ ഡാൻസ് പെർഫോം ചെയ്യാറുണ്ടല്ലോ? എന്ന അവതാരകന്റെ ചോദ്യത്തിന് താൻ ഉദ്ദേശിച്ചത് ശരീരത്തെ കുറിച്ചല്ല മറിച്ച് പുരുഷന്മാർ നൃത്തം ചെയ്ത് അവരുടെ കഴിവ് സ്ത്രീകളെ കാണിക്കുന്നില്ല എന്നതാണ് ഉദ്ദേശിച്ചത് എന്നതരത്തിൽ മറുപടിയാണ് പാർവതി നൽകിയത്. നടൻമാർ പെർഫോം ചെയ്യുന്നത് താൻ ഇതുവരെ കണ്ടിട്ടില്ലെന്നും പാർവതി പറഞ്ഞു .

പക്ഷെ ഇതു തികച്ചും തെറ്റായ പ്രസ്താവനയായിരുന്നു. കാരണം നടന്മാരും സ്റ്റേജ് പെർഫോമൻസ് ചെയ്യാറുണ്ട്. ഇതെല്ലാം വെച്ചുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.

ഉണ്ണി മേരിയെന്ന നടിയോട് കാണിച്ച ഏറ്റവും വലിയ ചതി.

You might also like