‘എന്നെ അവർ തെറ്റുദ്ധരിപ്പിച്ചു’ ആ സിനിമ പുറത്തിറങ്ങാതിരിക്കാൻ ഞാൻ ഒരുപാട് പ്രാർത്ഥിച്ചു – പാർവതി ഓമനക്കുട്ടൻ

0

 

 

 

 

 

നടനും സംവിധായകനുമായ ബൈജു എഴുപുന്നയ്ക്കെതിരെ നടിയും മുൻ മിസ് ഇന്ത്യ റണ്ണർ അപ്പുമായ പാർവതി ഓമനക്കുട്ടൻ. താൻ ആദ്യമായി അഭിനയിച്ച മലയാള ചലച്ചിത്രത്തിൽ പറ്റിക്കപെട്ടു എന്നാണ് പാർവതി പറയുന്നത്.

 

 

 

 

 

 

 

“തന്റെ ആദ്യ മലയാളചിത്രമായിരുന്നു ‘കെ ക്യൂ’. ഈ ചിത്രത്തില്‍ നായികയാവണമെന്നു പറഞ്ഞ് ബൈജു തന്നെ സമീപിച്ചപ്പോള്‍ തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് നായകനെന്നാണ് പറഞ്ഞിരുന്നത്.

 

 

 

 

 

 

Image result for parvathy omanakuttan

 

 

 

മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിര്‍മിക്കുന്നതെന്നും ബൈജു അറിയിച്ചിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് നായകന്‍ ബൈജു തന്നെയാണ് എന്ന് മനസ്സിലായത്. എന്നാല്‍ സിനിമാചിത്രീകരണം മുടങ്ങാതിരിക്കാന്‍ വേണ്ടിയാണ് അഭിനയിച്ച്‌ പൂര്‍ത്തിയാക്കിയതെന്നും പാര്‍വതി പറഞ്ഞു. തമിഴിലെ ഒരു സൂപ്പര്‍സ്റ്റാറാണ് നായകന്‍ എന്നു പറഞ്ഞതോടെ പാര്‍വതി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു.

 

 

 

 

 

Image result for parvathy omanakuttan

 

 

 

എന്നാല്‍ ചിത്രീകരണം തുടങ്ങിയതോടെയാണ് ബൈജു തന്നെയാണ് ചിത്രത്തിലെ നായകനെന്ന് അറിയുന്നത്. അത് തന്നെ വളരെയധികം വിഷമിപ്പിച്ചെന്ന് പാര്‍വതി പറയുന്നു. ബൈജു ഇക്കാര്യത്തില്‍ തന്നെ ചതിക്കുകയായിരുന്നു. പിന്നീട്, സിനിമ മുടങ്ങാതിരിക്കാന്‍ വേണ്ടിയായിരുന്നു താന്‍ അത് പൂര്‍ത്തിയാക്കിയതെന്നും, ഇത് പുറത്തിറങ്ങരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നെന്നും പാര്‍വ്വതി പറഞ്ഞു.

 

 

You might also like