തനിക്ക് കുളിക്കുന്നത് തീരെ ഇഷ്ടമല്ല, പല്ല് തേക്കുന്നത് വളരെ ഭാരമേറിയ ഒരു ജോലിയാണെന്ന് പാര്‍വ്വതി തിരുവോത്ത്.

ലയാള സിനിമയിലെ മുന്‍നിര നായികയാണ് പാര്‍വ്വതി. മലയാളത്തിന് പുറമേ തമിഴിലും സ്ഥിരം സാന്നിധ്യമായ പാര്‍വ്വതി

0

മലയാള സിനിമയിലെ മുന്‍നിര നായികയാണ് പാര്‍വ്വതി. മലയാളത്തിന് പുറമേ തമിഴിലും സ്ഥിരം സാന്നിധ്യമായ പാര്‍വ്വതി 2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു അഭിനയ രംഗത്തെത്തുന്നത്. നോട്ട്ബുക്ക് എന്ന സിനിമയിലെ അഭിനയത്തിന് ശേഷം നീണ്ട ഒരു ഇടവേളയെടുത്ത താരത്തിന് പിന്നീട് കൈനിറയെ കിട്ടിയത് ഹിറ്റ് സിനിമകള്‍ ആയിരുന്നു.

ജീവിതത്തിൽ വളരെ ബോള്‍ഡായ പാര്‍വ്വതി സമൂഹത്തിലെ മിക്ക സംഭവങ്ങളിലും സിനിമ മേഖലയിലെ സംഭവങ്ങളിലും പ്രതികരണമറിയിച്ച് രംഗത്തെത്താറുണ്ട്. ഇപ്പോള്‍ പാർവതി ഒരു ഓണ്‍ലൈനില്‍ അഭിമുഖത്തില്‍ പറഞ്ഞ രസകരമായ ഒരു കാര്യം ചര്‍ച്ചയാവുകയാണ്. പാര്‍വ്വതി ഒരു ക്ലീന്‍സ് ഫ്രീക്ക് ആണല്ലേ എന്ന അവതാരകയുടെ ചോദ്യത്തിന് പാര്‍വതി തിരുവോത്ത് നൽകിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഈ ചോദ്യം കേട്ടാല്‍ തന്റെ കൂട്ടുകാര്‍ പൊട്ടിച്ചിരിക്കും, കുളിക്കുന്നത് തന്നെ എനിക്കു ഇഷ്ടമല്ല, പല്ല് തേക്കുക എന്ന് പറയുന്നത് എനിക്കു വലിയയൊരു ജോലിയാണ് അങ്ങനെയുള്ള എന്നെ പറ്റിയാണോ ഇത് പറഞ്ഞതെന്ന് പാര്‍വതി ചോദിച്ചു . ജീവിതത്തിൽ കുളിക്കാത്ത ഒരുപാട് പേര്‍ക്ക് പാര്‍വതിയുടെ ഈ മറുപടി പ്രചോദനമായിരിക്കുമെന്ന് അവതാരക പറഞ്ഞു.

ബെഡ് വിത്ത് ആക്ടിങ് എന്ന പാക്കേജ് ഇപ്പോഴും മലയാള സിനിമയിൽ നിലവിലുണ്ട് – ഹിമ ശങ്കർ.

 

You might also like