മോഹൻലാലോ ? മമ്മൂട്ടിയോ ? സൂപ്പർസ്റ്റാറുകളെ വേണ്ടെന്ന് പാർവതി !!

0

Image result for parvathy

 

 

ഒരിടവേളയ്ക്കു ശേഷം നടി പാര്‍വതി മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ഉയരെ. സിനിമ വലിയ വിജയമായതയോടെ ഇന്‍ഡസ്ട്രിയില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് നടി. മൈസ്‌റ്റോറി,കൂടെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം വിട്ടുനിന്ന പാര്‍വതി ഉയരെയിലൂടെ ശക്തമായ തിരിച്ചുവരവ് തന്നെയായിരുന്നു നടത്തിയിരുന്നത്. സിനിമ ഇപ്പോഴും തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്.

 

 

 

ഉയരെയും വൈറസും വിജയമായതോടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് പാര്‍വതി. അഭിമുഖത്തിലെ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ എന്ന് ചോദിച്ചപ്പോള്‍ നടി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. എന്തുക്കൊണ്ട് എന്ന് തിരിച്ചു ചോദിക്കുകയും രണ്ടിലൊന്ന് തിരഞ്ഞെടുക്കാന്‍ അവതാരകന്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ടും തിരഞ്ഞെടുക്കുന്നില്ലെന്ന് നടി പറയുകയായിരുന്നു. തുടര്‍ന്ന് മഞ്ജു വാര്യരോ നയന്‍താരയോ എന്ന ചോദ്യത്തിന് മഞ്ജു വാര്യര്‍ എന്നായിരുന്നു പാര്‍വതി മറുപടി പറഞ്ഞത്.

 

 

 

അഭിപ്രായങ്ങള്‍ തുറന്നു പറയുന്നു എന്ന കാരണത്താല്‍ അവസരം നിഷേധിക്കപ്പെട്ടാല്‍ താന്‍ അത്തരക്കാരുടെ സിനിമ വേണ്ടെന്ന് വെച്ചോളാമെന്നും നടി തുറന്നടിച്ചു. താരസംഘടനയായ അമ്മയാണോ വിമന്‍ ഇന്‍ സിനിമ കലക്ടീവ് ആണോ എന്ന ചോദ്യത്തിന് ഡബ്യൂസിസി എന്നായിരുന്നു നടിയുടെ മറുപടി .

You might also like