റിമ കല്ലിങ്കൽ തിരക്കഥ ചിത്രത്തിൽ സംവിധായികയായി പാർവതി തിരുവോത്ത് !!!!

0

Image result for rima kallingal and parvathy

 

 

മലയാള സിനിമയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുളായ രണ്ട് നടിമാരാണ് പാർവതി തിരുവോത്തും , റീമ കല്ലിങ്കലും. ഇരുവരും മികച്ച രണ്ട് നടിമാരാണ് ഇനി ഇതാ ചിത്രത്തിന്റെ അണിയറയിലേക്ക് ഇരുവരും എത്തുന്നു എന്ന വാർത്ത ആഘോഷിക്കുകയാണ് ആരാധകർ .

 

 

Image result for rima kallingal and parvathy

 

തന്റെ ആദ്യ സംവിധാന സംരംഭത്തിൽ ആസിഫ് അലിയെ നായകനായി അവതരിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്നും നായിക കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുപാട് നടിമാർ തന്റെ പട്ടികയിൽ ഉണ്ടെന്നു വ്യക്തമാക്കിയ പാർവതി ദർശന രാജേന്ദ്രനും, നിമിഷയുമായിരിക്കും തൻ്റെ ചിത്രത്തിലെ നായിക വേഷത്തിൽ എത്തുന്നത് എന്ന് വ്യക്തമാക്കിയിരുന്നു. അതല്ലാതെ ഈ സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പാർവതി വ്യക്തമാക്കിയിരുന്നില്ല.

 

 

 

Image result for rima kallingal and parvathy

 

 

എന്നാൽ ഇപ്പോൾ പാർവതിയുടെ അടുത്ത സുഹൃത്തും നടിയുമായ റിമ കല്ലിങ്കലും തന്റെ സംവിധാന മോഹവും രചനാ മോഹവും തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു രചയിതാവും സംവിധായികയും ആവുകയാണ് തന്റെ ലൈഫിലെ അടുത്ത സ്റ്റേജ് എന്ന് റിമ പറയുന്നു. താൻ രചിച്ചു സ്വന്തമായി സംവിധാനം ചെയ്യുക മാത്രമല്ല ചിലപ്പോൾ തന്റെ രചന താൻ പാർവതിയെ കൊണ്ടാവും സംവിധാനം ചെയ്യിക്കുക എന്നാണ് റിമ കല്ലിങ്കൽ പറയുന്നത്.

 

 

Image result for rima kallingal and parvathy

 

 

തന്റെ രചനയിൽ പാർവതി സംവിധാനം ചെയ്യുന്ന ഒരു ചിത്രം പ്രതീക്ഷിക്കാം എന്നും റിമ പറഞ്ഞ ഈ സാഹചര്യത്തിൽ പാർവതി പറയുന്ന സിനിമയും റിമ ആഗ്രഹിക്കുന്നതും കൂട്ടിവായിച്ചാൽ റിമയുടെ തിരക്കഥയിൽ പാർവതി സംവിധായിക ആവുകയാണ് എന്നതാണ് മനസ്സിലാകുന്നത്. എന്നാൽ ഈ വാർത്തക്ക് സ്ഥിരീകരണം ആയിട്ടില്ല.

 

 

റിമ നിർമ്മിച്ച് ഭർത്താവ് ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം ഇപ്പോഴും തുടരുകയാണ്. ഈ ചിത്രത്തിൽ റിമയും പാർവതിയും മുഖ്യ വേഷങ്ങളിൽ എത്തിയിരുന്നു. മലയാള സിനിമയിലെ സ്ത്രീകൾക്ക് വേണ്ടിയുള്ള സംഘടനയായ ഡബ്ള്യു.സി.സിയുടെ തലപ്പത്തുള്ളവരാണ് റിമ കല്ലിങ്കലും പാർവതി തിരുവോത്തും.

You might also like