ജോണ്‍ എബ്രഹാം പാലയ്ക്കല്‍ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് !!! പതിനെട്ടാം പടിയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ്

0

 

 

“പതിനെട്ടാംപടി”യുടെ സെൻസറിങ് പൂർത്തിയായി. ചിത്രം റീലീസിന് ഒരുങ്ങി. ജൂൺ അഞ്ചിന് തിയേറ്ററിൽ എത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക്. ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍, 35 മിനിറ്റ്. വമ്ബൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ അറുപതോളം പുതുമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ട്. പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദൻ, പ്രിയാമണി എന്നിവരെല്ലാം തിയേറ്ററിൽ എത്തുമ്പോൾ ആവേശത്തിലാണ് ആരാധകർ .

 

 

 

ഇപ്പോഴത്തെ കാലഘട്ടത്തിനൊപ്പം 1995-96 കാലവും ചിത്രത്തില്‍ കടന്നുവരും. വിദ്യാലയങ്ങളുടെ നാല് ചുവരുകള്‍ക്കുള്ളിലല്ല, മറിച്ച് ഒരാള്‍ യഥാര്‍ഥത്തില്‍ വിദ്യ ആര്‍ജ്ജിക്കുന്നത് സമൂഹത്തില്‍ നിന്നാണെന്ന ആശയത്തിലൂന്നിയാണ് ഈ സിനിമ കഥ പറയുന്നത് എന്നും സൂചന നൽകുന്നു.യുവ സൂപ്പർ താരങ്ങൾ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ എന്നിവരൊക്കെ അതിഥിവേഷങ്ങളിൽ എത്തുമ്പോൾ എക്സ്റ്റന്‍ഡഡ് കാമിയോ റോളാണ് മെഗാതാരം മമ്മൂട്ടിയുടെ പ്രൊഫസര്‍ കഥാപാത്രം. അപേക്ഷ അയച്ച 18,000 പേരില്‍ നിന്ന് ഓഡിഷനും ഏഴ് ദിവസത്തെ ക്യാമ്പും വഴിയാണ് 65 പുതുമുഖ അഭിനേതാക്കളെ തെരഞ്ഞെടുത്തത്. ഇവരെക്കൂടാതെ അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, ലാലു അലക്സ്, നന്ദു, മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളാവുന്നുണ്ട്.

 

 

 

 

തിരുവനന്തപുരം, എറണാകുളം, വാഗമണ്‍, ആതിരപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളിലായി അഞ്ച് ഷെഡ്യൂളുകളിലായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. എ ആര്‍ റഹ്മാന്റെ സഹോദരീ പുത്രന്‍ കാഷിഫും നവാഗതനായ പ്രശാന്തും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിജയ് യേശുദാസും സിത്താരയും പാടിയതടക്കം ഒന്‍പത് പാട്ടുകളുണ്ട് ചിത്രത്തില്‍. കെച്ച കെംപക്ഡേ, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസ്.

You might also like