ഒടുവില്‍ ‘പേളിഷ്’ പ്രണയം പൂവണിഞ്ഞു… പേളി-ശ്രീനിഷ് വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണാം..

0
ഒടുവില്‍ ആ പ്രണയം പൂവണിഞ്ഞു….കേരളത്തില്‍ തരംഗമായി മാറിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ വന്ന് പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ പേളി മാണിയുടേയും ശ്രീനിഷ് അരവിന്ദിന്റേയും വിവാഹ നിശ്ചയം കഴിഞ്ഞു. ബിഗ് ബോസിന്റെ സെറ്റില്‍ വച്ചായിരുന്നു ശ്രീനിഷുമായി താന്‍ പ്രണയത്തിലാണെന്ന് പേളി തുറന്ന് പറഞ്ഞത്.
ഇരുവരുടേയും പ്രണയം വെറും ഗെയിം ആണെന്നും പുറത്തിറങ്ങുമ്പോള്‍ ഈ പ്രണയം കാണില്ലെന്നും പറഞ്ഞവര്‍ക്ക് മുന്നില്‍ തങ്ങളുടേത് സത്യസന്ധമായ പ്രണയമായിരുന്നെന്ന് തെളിയിച്ചിരിക്കുകയാണ്് പേളിയും ശ്രീനിഷും.
തങ്ങളുടെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും വിവാഹ നിശ്ചയ വാര്‍ത്ത പുറത്തു വിട്ടത്. ശ്രീനീഷിനെ ടാഗ് ചെയ്ത് എന്‍ഗേജ്ഡ് എന്ന് കുറിച്ചു കൊണ്ടാണ് പേര്‍ളി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
റിയിലിറ്റി ഷോക്ക് ശേഷവും ഇരുവരും ഒന്നിക്കുമോ എന്നും പ്രണയം സത്യമാണോ എന്ന തരത്തിലും ഗോസിപ്പുകള്‍ വന്നിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഒരുമിച്ചുള്ള ഫോട്ടോകള്‍ ഇരുവരും പങ്കുവക്കാറുണ്ടെങ്കിലും അടുത്തിടെ ഇരുവരും ഒരുമിച്ച് അഭിനയിച്ച് വീഡിയോ ഗാനം പുറത്ത് വന്നതോടെ ഇരുവരും ഒന്നിക്കുമെന്നും വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നും ആരാധകര്‍ ഉറപ്പിച്ചിരുന്നു.
പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാരുടെ സമ്മതം കിട്ടുമോ എന്ന സംശയം ഇരുവരും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍
പിന്നീട് കാര്യം അവതരിപ്പിച്ചെന്നും അമ്മ സമ്മതിച്ചെന്നും പേളി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. തന്റെ വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചതായി ശ്രീനിഷും അറിയിച്ചിരുന്നു.
ഇരുവരും സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ളി ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഇവര്‍ ചേര്‍ന്നഭിനയിച്ച മ്യൂസിക് ആല്‍ബവും പുറത്തു വിട്ടിരുന്നു. ഈ വര്‍ഷം വിവാഹ നിശ്ചയം ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.എന്തുതന്നെയായാലും പേളിഷ് പ്രണയം പൂവണിഞ്ഞ സന്തോഷത്തിലാണ് ആരാധകര്‍.
You might also like