
മമ്മൂട്ടിയോട് മാപ്പ് പറഞ്ഞ് പീറ്റര്‍ ഹെയന്
മധുരരാജയുടെ പ്രീ ലോഞ്ച് പരിപാടിക്കിടെ മമ്മൂട്ടിയോട് ക്ഷമാപണം നടത്തി സംഘടന സംവിധായകന് പീറ്റര്‍ ഹെയ്ന്. എറണാകുളത്തപ്പന് ഗ്രൗണ്ടിലെ ഓപ്പണ്‍ വേദിയില്‍ വച്ചാണ് അദ്ദേഹം മനസ് തുറന്നത്. ഏറെ പ്രയാസകരമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുവാന്‍ മമ്മൂട്ടിയെ ഏറെ കഷ്ടപ്പെടുത്തിയത് കൊണ്ടാണ് പീറ്റര്‍ ഹെയ്ന് ക്ഷമാപണം നടത്തിയത്. “നിലവില്‍ ചെയ്ത ആക്ഷന്‍ രംഗങ്ങളെക്കാള്‍ മികച്ചതാകണം മധുരരാജയിലെ ആക്ഷനുകള്‍ എന്ന് എനിക്കും സംവിധായകന് വൈശാഖിനും ആഗ്രഹമുണ്ടായിരുന്നു.
അതുകൊണ്ട് മമ്മൂട്ടി സാറിന് വളരെ കഠിനമായ ആക്ഷന്‍ രംഗങ്ങളാണ് നല്‍കിയത്. ഏറെ പരിശീലനം ചെയ്തതിനു ശേഷമാണ് ചിത്രത്തിന്റെ ടേക്കുകളും എടുത്തത്. ഇതിനോടെല്ലാം അദ്ദേഹം സഹകരിച്ചു. ആരാധകര്‍ക്കു വേണ്ടിയാണല്ലോ ഇതെല്ലാം എന്നാണ് അദ്ദേഹം പറഞ്ഞത്. മമ്മൂട്ടി സാര്‍…താങ്കളെ ബുദ്ധിമുട്ടിച്ചതിനു മാപ്പ്. ആരാധകര്‍ക്കു വേണ്ടി ഇത്രയധികം കഷ്ടപ്പെടുന്ന ഒരു താരത്തെ ലഭിച്ച നിങ്ങള്‍ ആരാധകര്‍ വളരെ ഭാഗ്യവാന്മാരാണ്’. പീറ്റര്‍ ഹെയ്ന് പറഞ്ഞു.
ആദ്യഭാഗമായ പോക്കിരി രാജയെക്കാള്‍ ആക്ഷന്‍ രംഗങ്ങള്‍ മധുരരാജയില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം. ചിത്രത്തില്‍ അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്മജന് , ബിജു കുട്ടന്, സിദ്ധിഖ്, എം. ആര് ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്, നോബി, ബാലചന്ദ്രന് ചുള്ളിക്കാട്, ചേര്‍ത്തല ജയന്,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു. സണ്ണി ലിയോണും ഐറ്റം ഡാന്‍സുമായി ചിത്രത്തിലെത്തുന്നുണ്ട്.
ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം.