മംഗലശ്ശേരി കാര്‍ത്തികേയന്റെ കിടിലന്‍ ആക്ഷന്‍ രംഗം ഒരുക്കിയത് പീറ്റർ ഹെയ്ൻ !!!

0

 

 

 

മലയാളത്തില്‍ എന്നല്ല ഇന്ത്യന്‍ സിനിമാ രംഗത്ത് തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് മോഹന്‍ലാല്‍. 1978 ല്‍ തിരനോട്ടത്തിലൂടെയാണ് മലയാളസിനിമയിലേക്ക് മോഹന്‍ലാല്‍ കാലെടുത്ത് വച്ചത്. അതുപോലെ തന്നെ എക്കാലത്തും മോഹന്‍ലാല്‍ ആരാധകരുടെ ഇഷ്ടചിത്രവുമാണ് രാവണപ്രഭു. മംഗലശ്ശേരി നീലകണ്ഠനെയും സിനിമയിലെ ഫൈറ്റ് സീന്‍സും അടിപൊളി ഡയലോഗ്‌സും ആരാധകരുടെ മനസില്‍ ഇന്നും മറക്കാനാവാത്ത ഒന്നാണ്.

 

 

 

 

മംഗലശ്ശേരി കാര്‍ത്തികേയനോട് വഴിയുടെ നടുക്ക് വെച്ച് കോര്‍ക്കാന്‍ വരുന്ന എസ്പി ശ്രീനിവാസനെ മലയാളികള്‍ അങ്ങനെ മറക്കാന്‍ വഴിയില്ല. വഴിയെ പോകുന്ന അടി ചോദിച്ചു വാങ്ങിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ കാര്‍ത്തികേയന്‍ കണക്കിന് പെരുമാറുന്നുണ്ട്. പ്രേക്ഷകരെ ഏറെ രസിപ്പിച്ച ആ സംഘടന രംഗം ഒരുക്കിയിരിക്കുന്നത് ഇന്ന് മിക്ക മോഹന്‍ലാല്‍ ചിത്രങ്ങളുടെയും സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ സിദ്ധിഖ്.

 

 

 

 

അന്ന് പീറ്റര്‍ ഹെയ്ന്‍ ഇത്ര ബ്രഹ്മാണ്ഡ മാസ്റ്ററായിട്ടില്ല. പലരുടെയും അസിസ്റ്റന്റായിരുന്നു. ആ സീന്‍ എങ്ങനെ എടുത്തെന്നും എത്ര എളുപ്പത്തില്‍ തീര്‍ന്നുവെന്നും എനിക്കറിയില്ല സിദ്ദീഖ് പറഞ്ഞു. അതെന്റെ തുടക്കമായിരുന്നുവെന്ന് പീറ്റര്‍ ഹെയ്‌നും പറഞ്ഞു. ആ സീന്‍ എങ്ങനെ എടുത്തെന്നും എത്ര എളുപ്പത്തില്‍ തീര്‍ന്നുവെന്നും എനിക്കറിയില്ല. സിദ്ദീഖ് പറഞ്ഞു.

 

 

 

 

 

 

രഞ്ജിത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ഇന്നസെന്റ്, നെപ്പോളിയന്‍, രേവതി, വസുന്ധര ദാസ് എന്നിവര്‍ അഭിനയിച്ച് രാവണപ്രഭു 2001ലാണ് പുറത്തിറങ്ങിയത്. തിരക്കഥാകൃത്ത് രഞ്ജിത്തിന്റെ ആദ്യസംവിധാന സംരംഭം. 1993-ല്‍ പുറത്തിറങ്ങിയ ദേവാസുരം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് രാവണപ്രഭു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ രാവണപ്രഭു നിര്‍മ്മിച്ച ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഒടിയന്റെ നിര്‍മ്മാതാവ്. പീറ്റര്‍ ഹെയ്‌നാണ് ഒടിയന്റെയും ഫൈറ്റ് കൊറിയോഗ്രാഫര്‍.

You might also like