70 വയസാകാറായി എനിക്ക് , ഇങ്ങനെയൊക്കെ പീഡിപ്പിക്കാമോ ? പേട്ടയിലെ രജനിയുടെ ആക്ഷൻ രംഗങ്ങളുടെ വിശേഷം തുറന്നു പറയുന്നു പീറ്റര്‍ ഹെയ്ന്‍..

0

 

 

 

 

 

രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പേട്ടയിലെ രസകരമായ ഷൂട്ടിംഗ് വിശേഷങ്ങള്‍ തുറന്നുപറയുകയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍. കാര്‍ത്തിക് സുബ്ബരാജ് ചിത്രം ഇപ്പോഴും വിജയകരമായി കുതിപ്പ് തുടരുകയാണ്. ചിത്രത്തിലെ സ്റ്റൈൽ മന്നന്റെ തകര്‍പ്പൻ ആക്ഷൻ രംഗങ്ങള്‍ക്ക് പിന്നിലെ അനുഭവം പങ്കിടുകയാണ് കൊറിയോഗ്രഫർ പീറ്റര്‍ ഹെയ്ൻ. പേട്ടയില്‍ നഞ്ചാക്ക് ഫൈറ്റ് സ്വീക്വന്‍സ് ഉണ്ട്. കത്തി, തോക്ക് ഇതൊക്കെ രജനിസാര്‍ മുന്‍പും പല ചിത്രങ്ങളിലും ചെയ്തിട്ടുണ്ട്. ബ്രൂസ് ലീക്ക് ശേഷം പലരും അത് ചെയ്തിട്ടുണ്ടെങ്കിലും രജനി സാര്‍ ചെയ്താല്‍ അതിലൊരു പ്രത്യേകതയുണ്ടാകുമെന്ന് തോന്നി. സംവിധായകനുമായി ചര്‍ച്ച ചെയ്തു.

 

 

 

 

 

Image result for rajinikanth and peter hein

 

 

 

 

 

നഞ്ചാക്ക് ചെയ്യണമെങ്കില്‍ നല്ല പരിശീലനം വേണമെന്നും ഇത് രജനിസാറിനോട് പറയണമെന്നും സംവിധായകനോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം ആ ദൗത്യം എന്നെ ഏല്‍പ്പിച്ചു.വീട്ടിലെത്തി അദ്ദേഹത്തോട് കാര്യം പറഞ്ഞു. നഞ്ചാക്കിനെ കുറിച്ചും വേണ്ട പരിശീലനത്തെ കുറിച്ചും സംസാരിച്ചു. ഷൂട്ടിങ്ങിന് മുമ്പ് പരിശീലിക്കാന്‍ അദ്ദേഹം സമ്മതിച്ചു. പിന്നീട് വേഗം കൂട്ടണമെന്ന് ആവശ്യപ്പെട്ടു. ഒന്നരമാസത്തെ പരിശീലനം കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ കൈ വേദനിക്കുന്നു എന്നുപറഞ്ഞു.

 

 

 

 

 

Image result for rajinikanth and peter hein

 

 

 

 

ഇടയ്ക്കിടക്ക് അദ്ദേഹം എന്നോട് പറയുമായിരുന്നു, ‘എനിക്ക് 70 വയസ്സാകാറായി, ഇത്ര പ്രായമുള്ള ഒരു മനുഷ്യനെ ഇങ്ങിനെയൊക്കെ പീഡിപ്പിക്കാമോ’ എന്ന്. സര്‍ ഇതൊക്കെ ചെയ്താല്‍ ആരാധകര്‍ക്ക് സന്തോഷമാകുമെന്ന് മറുപടി നല്‍കി- ഹെയ്ന്‍ പറയുന്നു.

 

 

 

 

You might also like