‘പേട്ട’ ടിക്‌ ടോക്‌ ചലഞ്ച്‌ !!! പങ്കെടുക്കൂ… നാളെത്തെ താരം നിങ്ങൾ !!!

0

 

 

 

 

 

‘പേട്ട’ ടിക് ടോക്’ ചലഞ്ചിൽ നിങ്ങൾ പങ്കെടുക്കൂ….വിജയികളായവർക്ക് ബിഗ്‌സ്‌ക്രീനിൽ മുഖം കാണിക്കാനുള്ള അവസരവുമായി പേട്ട ടീംനൽകുന്നതാണ് . പൊങ്കല്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം ആരാധകർ ഏറെ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്. സ്റ്റൈല്‍ മന്നന്‍ നായകനാകുന്ന പേട്ടയെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രം തിയറ്ററിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇത്തരത്തിലുള്ള ടിക് ടോക് ഓഫറുമായി അണിയറ പ്രവർത്തകർ മുന്നോട്ട് എത്തിയിരിക്കുന്നത്.

 

 

 

 

 

 

 

 

 

ചലഞ്ചിന് ഒരുങ്ങുന്നവർ ഇത്രമാത്രം ചെയ്യുക പേട്ട സിനിമയുടെ ഭാഗങ്ങള്‍ (പാട്ടുകളോ/ട്രെയിലര്‍ സീനുകളോ) ഉള്‍പ്പെടുത്തി ടിക് ടോക്കില്‍ വീഡിയോ ചെയ്ത് അതിന്റെ ലിങ്ക് അടക്കം [email protected] എന്ന മെയിലില്‍ അയച്ചു കൊടുക്കുക. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് മാജിക് ഫ്രെയിംസ് നിര്‍മ്മിക്കുന്ന അടുത്ത സിനിമയില്‍ അഭിനയിക്കുവാന്‍ അവസരം ലഭിക്കും. ഈ മാസം 13 വരെയാണ് അയക്കാനുള്ള അവസരം.

 

 

 

 

 

 

 

ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദര്‍ ആണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ലിറിക്കല്‍ വീഡിയോയ്ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മരണമാസ് എന്ന പേരിലിറങ്ങിയ ലിറിക്കല്‍ വീഡിയോ ഗാനത്തിന് ഇതിനോടകം 29 മില്യന് മേല്‍ കാഴ്ച്ചക്കാരായി. എസ് പി ബാലസുബ്രഹ്മണ്യം നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രജനികാന്തിനു വേണ്ടി പാടുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.

 

 

 

 

 

 

കാർത്തിക് സുബ്ബരാജ് തിരക്കഥ എഴുതി അദ്ദേഹം തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിമ്രാന്‍,തൃഷ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാസുദ്ധീൻ സിദ്ധിഖി, ബോബി സിംഹ എന്നിവരും വേഷമിടുന്നുണ്ട്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമാണം. തിരുവാണ് ക്യാമറ.

You might also like