പൊന്നമ്മ ബാബു വന്നതോടെ എല്ലാ സഹായങ്ങളും നിലച്ചു; തുറന്ന്പറഞ്ഞ് സേതുലക്ഷ്മി

0

Image result for ponnamma babu sethulakshmi

 

 

 

 

 

മകന്റെ ചികില്‍സക്കായുള്ള സഹായങ്ങള്‍ നിലച്ചുപോയെന്ന് നടി സേതുലക്ഷ്മി. സിനിമയിലെ സഹപ്രവര്‍ത്തകയായ പൊന്നമ്മ ബാബു സഹായിക്കാം എന്നുപറഞ്ഞു രംഗത്തുവന്നതോടെ ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങള്‍ എല്ലാം നിന്നു. ആളുകള്‍ കരുതിയത് ചികില്‍സ പൊന്നമ്മ ബാബു ഏറ്റെടുത്തു എന്നായിരുന്നു. ഈ തെറ്റിദ്ധാരണ വലിയ തിരിച്ചടിയായെന്ന് സേതുലക്ഷ്മി പറഞ്ഞു. രണ്ട് വൃക്കകളും തകരാറിലായ മകന് വേണ്ടി സഹായം അഭ്യർഥിച്ചായിരുന്നു സേതുലക്ഷി അമ്മ പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു സഹായം അഭ്യർഥിച്ച് താരം രംഗത്തെത്തിയത്.

 

 

 

 

 

 

Image result for ponnamma babu sethulakshmi

 

 

 

 

 

 

അവര്‍ക്ക് പ്രമേഹവും കൊളസ്ട്രോളും ഒക്കെ ഉണ്ട്. അതുകൊണ്ട് വൃക്ക ദാനം ചെയ്യാനൊന്നും കഴിയില്ല. ചിലര്‍ പറഞ്ഞു ഇതൊക്കെ അറിഞ്ഞുകൊണ്ട് പ്രശസ്തിക്ക് വേണ്ടിയാണ് അങ്ങനെ പറഞ്ഞത് എന്ന്. അതൊന്നും എനിക്കറിയില്ല. എനിക്ക് തരാം എന്നുപറഞ്ഞ അവരുടെ മനസ്സ് മാത്രമേ ഞാന്‍ കാണുന്നുള്ളൂ– അവര്‍ പറഞ്ഞു. ഏതായാലും അവരുടെ ആ വാഗ്ദാനത്തിന് ശേഷം സഹായം കുറഞ്ഞു. നേരത്തേ 10,000 രൂപ വരെ കിട്ടിയിടത്ത് ഇപ്പോള്‍ 500 രൂപയൊക്കെയേ കിട്ടുന്നുള്ളൂ. കുറച്ച് പണം കിട്ടി. പക്ഷേ അത് വൃക്ക മാറ്റിവയ്ക്കാന്‍ തികയില്ല– സേതുലക്ഷ്മി കണ്ണീരാടെ പറയുന്നു.

 

 

 

 

 

Related image

 

 

 

 

 

 

 

പൊന്നമ്മ ബാബു എല്ലാക്കാര്യവും ഏറ്റെടുത്തുവെന്നാണ് എല്ലാവരും വിചാരിച്ചിരിക്കുന്നത്. ഇതോടെ ലഭിച്ചു കൊണ്ടിരുന്ന സഹായം ഇല്ലാതായെന്ന് സോതുലക്ഷ്മി അമ്മ പറയുന്നു. ഇപ്പോൾ ഡയലിസിസ് തുടർന്നു കൊണ്ടിരിക്കുകയാണ്. ഒരു പരിപാടിയ്ക്കിടെ മകന്റെ അവസ്ഥ താൻ നടി തെസ്നി ഖാനോട് പറഞ്ഞു. ഇവർ തന്റെ സുഹൃത്തിനോട് പറയുകയും തുടർന്നാണ് ഫേസ്ബുക്ക് വീഡിയോയുണ്ടാക്കി പ്രമോട്ട് ചെയ്തത്. ഇതിലൂടെ ഒരുപാട് സഹായം ലഭിച്ചുവെന്നും ഇവർ പറഞ്ഞു.

You might also like