ഡബ്ല്യുസിസിക്കെതിരെ പൊന്നമ്മ ബാബു !!

0
Image result for ponnamma babu \
മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യുസിസിക്കെതിരെ വിമര്‍ശനവുമായി നടി പൊന്നമ്മ ബാബു രംഗത്ത്. സംഘടന ഒരാള്‍ക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്നും മറ്റാരുടെയും പ്രശ്‌നങ്ങള്‍ക്ക് വില കല്പിക്കുന്നില്ലെന്നുമാണ് പൊന്നമ്മ ബാബുവിന്റെ ആരോപണം. ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൊന്നമ്മയുടെ ആരോപണം.
Image result for wcc
‘സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയുള്ളതാണെങ്കില്‍ അത് എല്ലാവര്‍ക്കും വേണ്ടിയാവണം. അവരൊന്നും ചെയ്തു കണ്ടില്ല. അതു കൊണ്ടായിരിക്കുമല്ലോ അമ്മയ്ക്കുള്ളില്‍ നിന്ന് ഞങ്ങളെ നിയമിച്ചത്. അവയൊന്നും നല്ല കാര്യമാണെന്ന് എനിക്കും അമ്മയ്ക്കും തോന്നിയിട്ടില്ല, അവര്‍ വാദിക്കുന്നത് ഒരേയൊരാള്‍ക്ക് വേണ്ടിയാണ്. ആ ഒരു കാര്യം മാത്രമേ അവര്‍ക്ക് പറയാനുള്ളു. ബാക്കിയെത്ര സ്ത്രീകളെ ഓരോ പരാതിയും കണ്ണുനീരുമായിട്ട് സോഷ്യല്‍മീഡിയയില്‍ കാണാം.. അതിനൊന്നും പരിഹാരം ആരും എടുത്ത് കണ്ടിട്ടില്ല. അമ്മയെ ഉള്ളൂ അവരെയൊക്കെ സഹായിക്കാന്‍’- പൊന്നമ്മ പറയുന്നു.

Image result for ponnamma babu \

 

 

ആദ്യം രൂപീകരിക്കപ്പെട്ടെങ്കിലും അമ്മ വനിതാസംഘടനയ്ക്ക് എതിരൊന്നുമല്ല. ഇപ്പോളും ഞങ്ങളുടെ സംഘടനയില്‍ തന്നെയുള്ളവരാണ് അപ്പുറത്തിരിക്കുന്നത്. ആദ്യം ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പിന്നീട് അത് ഞങ്ങള്‍ക്കെതിരെ വരികയായിരുന്നു. അവര്‍ പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും പൊന്നമ്മ പറഞ്ഞു.

You might also like