
നടി പൂജ രാമചന്ദ്രന് വിവാഹിതയായി !!! വരൻ കെ ജി എഫിലെ വില്ലൻ.
നടി പൂജ രാമചന്ദ്രന് വിവാഹിതയായി. ഉറ്റ സുഹൃത്തും മോഡലും നടനുമായ ജോണ്‍ കോക്കനെയാണ് പൂജ വിവാഹം ചെയ്തത്. വിവാഹഫോട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കയാണ് നടി.ഏറെ നാളുകളായി സുഹൃത്തുക്കളായിരുന്ന ഇവര്‍ ജിമ്മില്‍ ഒരുമിച്ച് വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കു വെക്കാറുണ്ട്. വിഷുദിനത്തിലാണ് ഇരുവരും വിവാഹിതരായത്.
ഏറെ നാളുകളായി സുഹൃത്തുക്കളായിരുന്ന ഇവര്‍ ജിമ്മില്‍ ഒരുമിച്ച് വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കു വെക്കാറുണ്ട്. വിഷുദിനത്തിലാണ് ഇരുവരും വിവാഹിതരായത്. ‘ഈ വിഷു ഏറ്റവും സന്തോഷം നിറഞ്ഞതാകുന്നു. എന്റെ ഉറ്റസുഹൃത്തിനെയാണ് ഞാന്‍ വിവാഹം ചെയ്തത്. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു ജോണ്‍ കോക്കന്..’ പൂജ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ബംഗളൂരുകാരിയായ പൂജ നാനി അവതാരകനായിരുന്ന ബിഗ് ബോസ് തെലുങ്കില്‍ മത്സരാര്‍ഥിയായിരുന്നു. വീഡിയോ ജോക്കിയും അവതാരകയും മോഡലുമായിരുന്നു. 2004ലെ മിസ് കോയമ്പത്തൂര്‍ സുന്ദരിപ്പട്ടവും തൊട്ടടുത്ത വര്‍ഷം മിസ് കേരള റണ്ണര്‍ അപ്പുമായിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലക്കിസ്റ്റാര്‍, ഡി കമ്പനി എന്നീ മലയാളചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി സത്യന് അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.