‘പൊറിഞ്ചു മറിയം ജോസ്’ :ജോജുവിനോപ്പം ചെമ്പനും നൈലയും !!!

0

Image result for പൊറിഞ്ചു മറിയം ജോസ്

 

 

 

 

ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് സംവിധായകരിൽ ഒരാളായിരുന്ന ജോഷി ചെറിയ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്ന ചിത്രത്തിന് പേരിട്ടു. ”പൊറിഞ്ചു മറിയം ജോസ്” എന്ന രസകരമായ പേരാണ് ചിത്രത്തിന്. ”ജോസഫി”ലൂടെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ജോജുവാണ് ചിത്രത്തിൽ നായകൻ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പുറത്തു വിട്ടിരിക്കുന്നത്.

 

 

 

 

 

Image result for പൊറിഞ്ചു മറിയം ജോസ്

 

 

 

 

ജോസഫ് എന്ന ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം ജോജു ജോർജ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ തുല്യ പ്രാധാന്യമുള്ള വേഷങ്ങളിൽ ചെമ്പൻ വിനോദും നൈല ഉഷയും അഭിനയിക്കുന്നു. ആദ്യം ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യാൻ അണിയറ പ്രവർത്തകർ സമീപിച്ചത് മഞ്ജു വാര്യരെ ആയിരുന്നു. എന്നാൽ ഒട്ടേറെ ചിത്രങ്ങളിലെ തിരക്ക് മൂലം മഞ്ജു പിന്മാറിയപ്പോൾ അവർ മമത മോഹൻദാസിനെയാണ് പിന്നീട് നോക്കിയത്.

 

 

 

 

 

 

 

 

 

2015-ലെ ലൈല ഒ ലൈല എന്ന ചിത്രമായിരുന്നു ജോഷി അവസാനമായി സംവിധാനം ചെയ്ത ചിത്രം. ജോസഫ് എന്ന ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷമാണ് ജോജു ജോർജ് നായകനായി വീണ്ടുമെത്തുന്നത്. ജോജുവിനൊപ്പം ചെമ്പൻ വിനോദും നൈല ഉഷയും ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായുണ്ട്. ചിത്രത്തിലെ നായികയാകാൻ ആദ്യ തിരഞ്ഞെടുത്തത് മഞ്ജു വാര്യരെ ആയിരുന്നു. മറ്റ് ചിത്രങ്ങളുടെ തിരക്ക് മൂലം മഞ്ജു പിന്മാറിയപ്പോള്‍ നടി മംമ്ത മോഹൻദാസിന് കുറിവീണു. പക്ഷേ അവരും പിന്മാറിയതോടെയാണ് ചിത്രത്തിൽ നായികയായി നൈല ഉഷയ്ക്ക് നറുക്ക് വീണത്. കീർത്തന മൂവീസ്, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ റെജി മോനാണ് ചിത്രം നിർമ്മിക്കുന്നത്.

 

 

 

 

 

 

ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ എന്ന പുതുമുഖ രചയിതാവാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജെയ്ക്സ് ബിജോയാണ് സംഗീതം. ഇന്നലെ റിലീസ് ചെയ്ത ജൂൺ എന്ന ചിത്രത്തിലും നായികയുടെ അച്ഛനായി മികച്ച പ്രകടനമാണ് ജോജുവിന്‍റേതെന്ന് പ്രേക്ഷകര്‍ പറയുന്നുമുണ്ട്.

You might also like