പൊക്കം കുറഞ്ഞവരുടെ അതിജീവനത്തിന്റെ കഥയുമായി “പോർക്കളം” വരുന്നു.

0

 

പുതുമുഖം നായകൻ കിരൺ അടക്കം പന്ത്രണ്ട് കുഞ്ഞന്മാരെ പ്രധാന കഥാപാത്രങ്ങളാക്കി കുഞ്ഞനായ ഛോട്ട വിപിൻ സംവിധാനം ചെയ്യുന്ന “പോർക്കളം” പ്രദർശനത്തിനൊരുങ്ങുന്നു. ആലപ്പി ഫിലിംസിന്റെ ബാനറിൽ വി. എൻ. ബാബു, ഒ.സി. വക്കച്ചൻ  എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വർഷ നായികയാവുന്നു. രതീഷ്, പ്രദീപ്, ചെമ്പിൽ അശോകൻ, വി കെ ബെെജു, കോട്ടയം പുരുഷു, കെ ടി എസ് പടന്ന, അംബിക മോഹൻ, നീനാ കുറുപ്പ്, കാവ്യ, അൻസു മരിയ അന്ന മരിയ, ഏയ്ഞ്ചൽ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

ശ്രീജിത്ത് ശിവ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് മാധവ് നിർവ്വഹിക്കുന്നു. മദീഷ്, അഡ്വക്കേറ്റ് സുധാംശു എന്നിവരുടെ വരികൾക്ക് സുനിൽ പള്ളിപ്പുറം സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-എൻ കെ ദേവരാജ്, കല-ഷാജി, സൗമേഷ്, മേക്കപ്പ്-ബോബൻ വരാപ്പുഴ. വസ്ത്രാലങ്കാരം-പ്രകാശ് കുമ്പളം,സ്റ്റിൽസ്- പവി തൃപ്രയാർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജുനെെറ്റ് അലക്സ് ജോർഡീസ്,അനൂപ് ആദികേശ്, അസോസിയേറ്റ് ഡയറക്ടർ-ബിനോയ് വർഗ്ഗീസ്. പൊക്കം കുറഞ്ഞവരുടെ അതിജീവനത്തിന്റെ കഥ പറയുന്ന പോർക്കളം ഒരു ത്രില്ലർ ചിത്രമാണെന്ന് സംവിധായകൻ ഛോട്ട വിപിൻ പറഞ്ഞു.വാർത്ത പ്രചരണം-എ എസ് ദിനേശ്.

 

 

You might also like