പന്ത്രണ്ട് കുഞ്ഞൻമാരുടെ പോരാട്ടവുമായി “പോർക്കളം” വരുന്നു.

0

 

നവാഗതനായ ഛോട്ടാ വിപിൻ പന്ത്രണ്ട് കുഞ്ഞൻമാരായ നടന്മാരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ “പോർക്കളം” റിലീസിന് തയ്യാറെടുക്കുന്നു. ആലപ്പി ഫിലിംസിന്റെ ബാനറിൽ വി എൻ ബാബു, ഓ സി വക്കച്ചൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ചേർത്തലയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

 

 

നവാഗതനായ കിരൺ, വർഷ എന്നിവരാണ് ചിത്രത്തിൽ നായകനും നായികയുമാകുന്നത്. സന്തോഷ്‌ കീഴാറ്റൂർ , വി കെ ബൈജു , ചെമ്പിൽ അശോകൻ , കോട്ടയം പുരുഷൻ , ഹരീഷ് പേങ്ങൻ , മധു പുന്നപ്ര , കോബ്ര രാജേഷ് , കിടു ആഷിഖ് , അശ്വതി (ആക്ഷൻ ഹീറോ ബിജു ഫെയിം), രതീഷ് ( ലൗഡ് സ്പീക്കർ , അംബിക മോഹൻ , നീന കുറുപ്പ് , ജോസ്സൻ C ആന്റണി , Dr ബിനു , അനിരുദ്ധ് ബെനറ്റ് , അന്ന മരിയ , എയ്‌ഞ്ചൽ കുര്യൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

 

 

ശ്രീജിത്ത് ശിവ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് മാധവ് നിര്‍വഹിക്കുന്നു. മദീഷ്, അഡ്വക്കേറ്റ് സുധാംശു എന്നിവരുടെ വരികള്‍ക്ക് സുനില്‍ പള്ളിപ്പുറം സംഗീതം പകരുന്നു. എൻ കെ ദേവരാജാണ് ചിത്രത്തിന്റെ പ്രൊ: കൺട്രോളർ. ഷിറാജ് ഹരിത പരസ്യകലയും നിർവ്വഹിക്കുന്നു.

 

 

കല ഷാജി, സൗമേഷ്, മേക്കപ്പ്‌ ബോബന്‍ വരാപ്പുഴ. വസ്ത്രാലങ്കാരം പ്രകാശ് കുമ്പളം,സ്റ്റില്‍സ് പവി തൃപ്രയാര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജുനൈറ്റ് അലക്‌സ് ജോര്‍ഡീസ്,അനൂപ് ആദികേശ്, അസോസിയേറ്റ് ഡയറക്ടര്‍ബിനോയ് വര്‍ഗീസ്.

 

You might also like