രാത്രിമഴയുമായി വിധു പ്രതാപ്; കാണാം പോര്‍ക്കളത്തിലെ പ്രണയ ഗാനം

0

കുഞ്ഞു മനുഷ്യരുടെ ജീവിതം നിഷ്‌കളങ്കതയോടെ പറയുന്ന ചിത്രമാണ് പോര്‍ക്കുളം. നമ്മള്‍ കുള്ളന്‍മാര്‍ എന്ന് വിളിച്ച് പരിഹസിക്കുന്നവരുടെ ജീവിത പ്രശ്‌നങ്ങളും കളങ്കമില്ലാത്ത പ്രണയവുമെല്ലാം കോര്‍ത്തിണക്കിയ ഒരു ത്രില്ലര്‍ ചിത്രമാണ് പോര്‍ക്കളം. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. രാത്രിമഴ മനസ്സില്‍ പെയ്യുന്നു എന്ന പ്രണയാര്‍ദ്രമായ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിധു പ്രതാപും മൃദുല വാര്യരും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

അഡ്വ സുധാംസുവിന്റെ വരികള്‍ക്ക് സുനില്‍ പള്ളിപ്പുറമാണ് ഈണം പകര്‍ന്നിരിക്കുന്നത്. പൊക്കം കുറഞ്ഞ കുഞ്ഞന്മാര്‍ താമസിക്കുന്ന ഒരു ദേശത്തെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. കിരണ്‍ എന്ന പുതുമുഖമാണ് ചിത്രത്തിലെ നായകന്‍. പ്രേം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കിരണ്‍ അവതരിപ്പിക്കുന്നത്. കുഞ്ഞനായ പ്രേമിന്റെ പ്രണയവും പിന്നീടുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രം പറയുന്നത്. പുതുമഖം വര്‍ഷയാണ് ചിത്രത്തിലെ നായിക.

ചിത്രത്തില്‍ കിരണിനെ കൂടാതെ 11 കുഞ്ഞന്മാരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഛോട്ട വിപിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആലപ്പി ഫിലിംസിന്റെ ബാനറില്‍ വി.എന്‍.ബാബു, ഒ.വി വക്കച്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സന്തോഷ് കീഴാറ്റൂര്‍, രതീഷ് പ്രദീപ്, ചെമ്പില്‍ അശോകന്‍, വി.കെ.ബാബു, കോട്ടയം പുരുഷു, കെ.ടി എസ് പടന്നയില്‍, അംബിക മോഹന്‍, നീന കുറുപ്പ്, അന്‍സു മരിയ, കാവ്യ, എയ്ഞ്ചല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

You might also like