മമ്മൂക്ക ഒരു രാജാവാണ്. മലയാള സിനിമയിലെ ഇതിഹാസമാണ് മെഗാസ്റ്റാര്‍ : പ്രാചി തെഹ്ലന്‍ പറയുന്നു

0

 

 

 

 

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം. ചരിത്രകഥ പറയുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രിയതാരങ്ങളോടൊപ്പം അന്യഭാഷ താരങ്ങളും എത്തുന്നുണ്ട്. ദില്ലി സ്വദേശി പ്രാചി തെഹ്ലന്‍ മമ്മൂട്ടിയുടെ നായികയായി ചിത്രത്തിലെത്തുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഈ നടി. ബോളിവുഡ് നടി പ്രാചി തെഹ്ലന്‍ ആണ് മാമാങ്കത്തിലെ നായിക. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും മാമാങ്കത്തില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചതിനെ കുറിച്ചും വെളിപ്പെടുത്തി പ്രാചി ഫേസ്ബുക്ക് ലൈവിൽ എത്തിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകളിങ്ങനെ:

 

 

ഓഡിഷൻ നടത്തിയാണ് എന്നെ തെരഞ്ഞെടുത്തത്. ഇതോടെയാണ് ഉണ്ണിമായ എന്ന കഥാപാത്രത്തെ തനിക്ക് കിട്ടിയത്. ഉണ്ണിമായ എന്ന് പറഞ്ഞാല്‍ ഫൈറ്ററും എന്റര്‍ടെയിന്‍മെന്റ് ചെയ്യുന്നമായ വേഷമാണ്. കഴിഞ്ഞ വര്‍ഷം മാമാങ്കത്തിന്റെ സെറ്റില്‍ നിന്നുമായിരുന്നു ആദ്യമായി മമ്മൂക്കയെ കാണുന്നത്. എന്നെ കുറിച്ചുള്ള കാര്യങ്ങളെല്ലാം അദ്ദേഹം ചോദിച്ചിരുന്നു. മമ്മൂക്ക ഒരു അതിശയിപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ്. മമ്മൂക്ക നമ്മളെ നന്നായി കെയര്‍ ചെയ്യും. അദ്ദേഹം വളരെയധികം പിന്തുണ നല്‍കുന്ന ആളാണ്.

 

 

നേരത്തെ ഒരു റംസാന്‍ സമയത്ത് എനിക്ക് വീട്ടിലുണ്ടാക്കിയ ഭഷണം കഴിക്കാന്‍ ആഗ്രഹം തോന്നി. മമ്മൂക്കയോട് ഞാനത് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ അദ്ദേഹം വീട്ടില്‍ നിന്നും ബിരിയാണി ഉണ്ടാക്കി കൊണ്ട് വന്നു. എനിക്ക് മാത്രമല്ല ആ സെറ്റിലുള്ള എല്ലാവര്‍ക്കും വേണ്ടിയുമായിട്ടാണ് ബിരിയാണി കൊണ്ട് വന്നത്. അതേ, മമ്മൂക്ക ഒരു രാജാവാണ്. മലയാള സിനിമയിലെ ഇതിഹാസമാണ് മെഗാസ്റ്റാര്‍.

 

 

നിങ്ങള്‍ ഒരിക്കലും കാണാത്ത വലിയൊരു സിനിമ അനുഭവമായിരിക്കും മാമാങ്കം. മമ്മൂക്കയ്‌ക്കൊപ്പമുള്ള അഭിനയം മനോഹരമായിരുന്നു. സിനിമയൂടെ ഷൂട്ടിംഗ് കഴിഞ്ഞതേയുള്ളു. ഡബ്ബിംഗ് ആരംഭിക്കാന്‍ പോവുന്നതെയുള്ളുവെന്നും നടി പറയുന്നു. മാമാങ്കം ഒരു ദൃശ്യ വിസ്മയമായിരിക്കും.

You might also like