
മലയാളത്തിൽ മാമാങ്കം കുറിക്കാൻ ഉണ്ണിമായയായി പ്രാച്ചി തെഹ്ളാന്‍.
മലയാളത്തിലെ ചരിത്ര സിനിമകളുടെ ഗണത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാകാന്‍ പോകുന്ന ‘മാമാങ്ക’ത്തിന്റെ നായികയാവുന്നതിന്റെ ത്രില്ലിലാണ് ഡല്‍ഹി സ്വദേശിനി പ്രാച്ചി തെഹ്ളാന്‍.
തുടക്കംതന്നെ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലേക്കെത്തിയതിന്റെ ആവേശം ഇതിനു പുറമേ. ഇന്ത്യന്‍ നെറ്റ്ബോള്‍, ബാസ്ക്കറ്റ്ബോള്‍ താരവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 2010 ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നെറ്റ്ബോള്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു പ്രാച്ചി തെഹ്ളാന്‍.
മമ്മൂട്ടിയെ മമ്മൂക്ക എന്നു വിളിക്കുന്നതാണ് എനിക്കിഷ്ടം. അദ്ദേഹത്തിന്റെ കടുത്ത ഫാനാണ് താന്‍. നടന് എന്നതിനുപരി മനുഷ്യസ്നേഹിയും നല്ല വ്യക്തിത്വത്തിന്റെ ഉടമയുമാണ് അദ്ദേഹം. ജീവിച്ചിരിക്കുന്ന ഇതിഹാസം എന്നു പറയാവുന്ന ആ നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്’ – പ്രാച്ചി മനസ് തുറന്നു.
മാമാങ്കത്തിന്റെ കഥാഗതിയിൽ അതി പ്രധാന വേഷമാണ് പ്രാച്ചിയുടെ രാജ നർത്തകിക്കുള്ളത്. രാജ നർത്തകിയുടെ കൊട്ടാരത്തിൽ നടക്കുന്ന ഒരു ദുരൂഹ കൊലപാതകത്തെത്തുടർന്ന് അതി സങ്കീർണ്ണമായ വഴിത്തിരിവുകളാണ് സിനിമയുടെ കഥയിൽ ഉണ്ടാവുന്നത്. ഇപ്പോൾ മാമാങ്കത്തിന്റെ അവസാന പാദ ചിത്രീകരണം നടക്കുന്ന കൊച്ചി നെട്ടൂരിലെ പടുകൂറ്റൻ സെറ്റിൽ നിന്നും നാലു കിലോമീറ്റർ അകലെ മരടിലാണ് അഞ്ചേക്കർ ഭൂമിയിൽ രാജ നർത്തകിയുടെ പടു കൂറ്റൻ മാളികയുടെ സെറ്റിട്ടിരിക്കുന്നത്.