കിടിലൻ ലുക്കിൽ മരക്കാർ ആയി പ്രണവ് മോഹൻലാൽ

0

 

 

 

കുഞ്ഞാലിമരക്കാർ ലുക്കിൽ പ്രണവ് മോഹൻലാൽ. കഴിഞ്ഞ ഇറങ്ങിയ പോസ്റ്ററിന് സാമൂഹ്യ മാധ്യമങ്ങളിൽ വൻ വരവേൽപ്പായിരുന്നു. നൂറു കോടി രൂപയ്ക്കു മുകളിൽ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ ചിത്രമായാണ് ഒരുക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിൽ ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും പ്രിയദർശൻ തന്നെയാണ്. മുപ്പതു ശതമാനം ചരിത്രവും എഴുപത് ശതമാനം ഫിക്ഷനും ചേർത്തൊരുക്കുന്ന ഈ ചിത്രത്തിലെ മരക്കാർ ആയുള്ള മോഹൻലാലിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി മാറിയിരുന്നു. ഇപ്പോഴിതാ മരക്കാർ ആയുള്ള പ്രണവ് മോഹൻലാലിന്റെ ലൊക്കേഷൻ ചിത്രവും സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. മരക്കാരിന്റെ യൗവന കാലമാണ് പ്രണവ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

 

 

 

 

 

 

 

മരക്കാർ ലുക്കിൽ ഉള്ള പ്രണവ് മോഹൻലാലിനെ കണ്ടാൽ പണ്ടത്തെ രാജശില്പി എന്ന ചിത്രത്തിലെ മോഹൻലാലിന്റെ രൂപത്തോടു തോന്നുന്ന അത്ഭുതകരമായ സാദൃശ്യവും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ. കോൺഫിഡന്റ് ഗ്രൂപ്പ് ന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

 

 

 

 

 

 

 

ചിത്രത്തില്‍ കുഞ്ഞാലി മരക്കാരിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുക. ചിത്രത്തിന്റെ ആദ്യ പകുതിയിലാണ് പ്രണവ് മോഹന്‍ലാല്‍ എത്തുക. ഒന്നാമൻ എന്ന തമ്പി കണ്ണന്താനം ചിത്രത്തിലും പ്രണവ് അച്ഛന്റെ കുട്ടിക്കാലം അവതരിപ്പിച്ചിരുന്നു.ആദി എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയിലേക്ക് രണ്ടാംവരവ് നടത്തിയ പ്രണവിന്റെയും മോഹന്‍ലാലിന്റേയും ആരാധകര്‍ ഈ വാര്‍ത്ത ഏറ്റെടുത്തു കഴിഞ്ഞു.

 

 

 

 

 

 

 

 

കുഞ്ഞാലി മരയ്ക്കാര്‍ എന്ന പേരില്‍ 1967ല്‍ ഒരു ചിത്രം ഇറങ്ങിയിരുന്നു. ചന്ദ്രതാരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.കെ പരീക്കുട്ടി നിര്‍മിച്ച് എസ്.എസ് രാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൊട്ടാരക്കര ശ്രീധരന്‍ നായരായിരുന്നു കുഞ്ഞാലി മരയ്ക്കാരെ അവതരിപ്പിച്ചത്. പ്രേംനസീറും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

You might also like