നിങ്ങള്‍ക്ക് കാഴ്ചക്കാരെ കിട്ടാന്‍ ദയവ് ചെയ്ത് ജീവിതം വച്ച് കളിക്കരുത്; പ്രതികരിച്ച് പ്രതീക്ഷ.

0

 

 

 

 

സീരിയല്‍ താരം പ്രതീക്ഷയേ ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഗോസിപ്പുകളില്‍ പ്രതികരണവുമായി നടന്‍ ബാല എത്തിയതിനു പിന്നാലെ പ്രതീക്ഷയും രംഗത്ത്.ഫേസ്ബുക്ക് വീഡിയോയിലൂടെ ആണ് താരം രംഗത്തെത്തിയത്.ഒരു യൂട്യൂബ് ചാനലാണു പ്രതീക്ഷയും ബാലയും വിവാഹിതരായി എന്ന വ്യാജ‌പ്രചാരണം നടത്തിയത്. ഈ വിഡിയോയില്‍ ഗായിക റിമി ടോമിയെ അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.എന്തിനാണ് ഇവര്‍ ഇങ്ങനെ ചെയ്യുന്നതെന്നും പ്രതീക്ഷ ചോദിക്കുന്നു.നിങ്ങള്‍ക്ക് കാഴ്ചക്കാരെ കിട്ടാനും ലൈക്ക് കിട്ടാനും കാശ് കിട്ടാനും ദയവ് ചെയ്ത് ഇങ്ങനെ ജീവിതം വച്ച് കളിക്കരുത് അപേക്ഷയാണ്..’ നിറഞ്ഞകണ്ണുകളോടെ പ്രതീക്ഷ പറയുന്നു. ഇന്നലെ വിവാഹവാര്‍ത്ത നിഷേധിച്ച് ബാല രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതീക്ഷയും ഫേസ്ബുക്ക് ലൈവിലെത്തിയത്.

 

 

 

 

 

 

പ്രതീക്ഷയുടെ വാക്കുകള്‍

 

Heyyy

Posted by Pratheeksha G Pradeep on Sunday, February 24, 2019

 

 

 

ബാലച്ചേട്ടന്‍ വലിയ സെലിബ്രിറ്റിയാണ്. ചെറുപ്പത്തിലേ തുടങ്ങിയ ആരാധനയാണ് എനിക്ക് അദ്ദേഹത്തോട്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കാണുന്നത്. എന്റെ അച്ഛനും അമ്മക്കും ചേട്ടനുമെല്ലാം അതറിയാം. അത് ഏത് തരത്തിലുള്ള ഇഷ്ടമാണെന്നും ആരാധനയാണെന്നുമൊക്കെ എന്നപ്പോലെ തന്നെ അവര്‍ക്ക് നല്ല ബോധ്യമുണ്ട്.

നേരിട്ടു കണ്ടപ്പോള്‍ ആരാധനക്കൊപ്പം എനിക്ക് അദ്ദേഹത്തോട് ബഹുമാനവും തോന്നി. വളരെ സിംപിള്‍ ആയിട്ടുള്ള വ്യക്തിയാണ്. ഇത് വളച്ചൊടിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെ ബാധിക്കുന്നതിലേക്ക് എത്തിയതിലാണ് എനിക്കു കൂടുതല്‍ വിഷമം”– പ്രതീക്ഷ പറഞ്ഞു.

ചെറുപ്പത്തിലേ തുടങ്ങിയ ആരാധനയാണ് എനിക്ക് അദ്ദേഹത്തോട്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി കാണുന്നത്. എന്‍റെ അച്ഛനും അമ്മക്കും ചേട്ടനുമെല്ലാം അതറിയാം. അത് ഏത് തരത്തിലുള്ള ഇഷ്ടമാണെന്നും ആരാധനയാണെന്നുമൊക്കെ എന്നപ്പോലെ തന്നെ അവർക്ക് നല്ല ബോധ്യമുണ്ട്. നേരിട്ടു കണ്ടപ്പോൾ ആരാധനക്കൊപ്പം എനിക്ക് അദ്ദേഹത്തോട് ബഹുമാനവും തോന്നി. വളരെ സിംപിൾ ആയിട്ടുള്ള വ്യക്തിയാണ്. ഇത് വളച്ചൊടിച്ച് അദ്ദേഹത്തിന്‍റെ ജീവിതത്തെ ബാധിക്കുന്നതിലേക്ക് എത്തിയതിലാണ് എനിക്കു കൂടുതൽ വിഷമം”– പ്രതീക്ഷ പറഞ്ഞു.

 

 

 

 

Image result for സീരിയല്‍ താരം പ്രതീക്ഷ

 

 

 

കേവലം 23 വയസ് മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയെയും എന്നെയും േചര്‍ത്ത് ഇത്തരം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ക്രൂരമാണെന്ന് ബാല പറയുന്നു. ഇതിന് മുന്‍പും ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ ചമച്ച് തനിക്കെതിരെ ആക്രമണം നടത്തിയിരുന്നു പലരും. അന്നൊന്നും മിണ്ടാതിരുന്നത് വേണ്ടാ എന്നു കരുതിയാണ്. ഇതിപ്പോള്‍ നിരപരാധിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം വച്ചാണ് കളിക്കുന്നത്. അതുപോലെ എന്നെയും റിമി ടോമിയെയും ചേര്‍ത്ത് ചില കുറിപ്പുകളും കമന്റുകളും കണ്ടു. ഇതിലൊന്നും ഒരു സത്യവുമില്ല. റിമി എന്റെ നല്ല സുഹൃത്താണ്. ബാല പറയുന്നു.

 

 

 

Image result for സീരിയല്‍ താരം പ്രതീക്ഷ

 

 

 

തന്റെ വ്യക്തിജീവിതത്തിലുണ്ടായ തിരിച്ചടികള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ താന്‍ ആക്രമിക്കപ്പെടുന്നതെന്ന് ബാല പറയുന്നു. വിവാഹമോചനത്തിന് ശേഷം താന്‍ ഒട്ടേറെ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായി. അന്നൊന്നും അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. വിവാഹമോചനത്തിലേക്ക് വരെ എത്തിയ കാര്യങ്ങളെ കുറിച്ചും പറഞ്ഞില്ല. എന്റെ നിശബ്ദതയ്ക്ക് ഒരുപാട് അര്‍ഥമുണ്ട്. എന്റെ മകളെ എനിക്ക് ജീവനാണ്. അതുകൊണ്ടാണ് ഇതുവരെ എല്ലാം സഹിച്ച് മിണ്ടാതിരുന്നത്. തുറന്നുപറയാന്‍ തുടങ്ങിയാല്‍ ജയം എനിക്കായിരിക്കും. അതുകൊണ്ട് കൂടി പറയുകയാണ്. എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്. എന്റെ നാടും വീടും ഉപേക്ഷിച്ച് ഈ കേരള മണ്ണില്‍ നില്‍ക്കുന്നത് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ്. ഇനിയും വ്യാജവാര്‍ത്തകള്‍ വച്ച് വേട്ടയാടരുത്. ബാല പറയുന്നു.

 

 

 

 

Image result for സീരിയല്‍ താരം പ്രതീക്ഷ

 

 

 

തമിഴില്‍ നിന്നെത്തി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ താരമാണ് ബാല. കരിയറില്‍ മികച്ച നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ഗായിക അമൃത സുരേഷുമായുള്ള വിവാഹം നടന്നത്. എന്നാല്‍ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പ്പിരിഞ്ഞു. ജീവിതത്തില്‍ മോശമായിട്ട് സംഭവിച്ചതെല്ലാം തന്റെ മാത്രം തീരുമാനമായിരുന്നുവെന്ന് അമൃത അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.

റിമി ടോമി അവതാരകയാകുന്ന ഒന്നും ഒന്നും മൂന്നിന്റെ 24-ാം എപ്പിസോഡില്‍ അതിഥികളായെത്തിയത് സീരിയല്‍ രംഗത്തെ മിന്നും താരങ്ങളായ റബേക്കയും, പ്രതീക്ഷയുമായിരുന്നു. ഈ പരിപാടിക്കിടയിലായിരുന്നു സീരിയല്‍ നടി പ്രതീക്ഷ ബാലയുടേ കടുത്ത ആരാധികയാണെന്ന് വെളിപ്പെടുത്തിയത്.’

You might also like