വണ്ടി ഇടിക്കാത്തതിന് ദൈവത്തിന് നന്ദി; ക്ലിക്കിനായി നടുറോഡില്‍ പോസ് ചെയ്ത് പ്രയാഗ

0

 

നടുറോഡില്‍ നിന്നുളള നടി അര്‍ച്ചന കവിയുടെ ഫോട്ടോ ഷൂട്ട് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. റോഡ് തടസപ്പെടുത്തിയുളള താരത്തിന്റെ ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചപ്പോള്‍ താരം തന്നെ ആ ചിത്രം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യുകയായിരുന്നു. അര്‍ച്ചന കവിയുടെ പാത പിന്തുടര്‍ന്ന് എത്തിയിരിക്കുകയാണ് നടി പ്രയാഗ മാര്‍ട്ടിനും. താരത്തിന്റെ നടുറോഡിലെ ഫോട്ടോ ഷൂട്ട് വൈറലവാകുകയാണ്.

 

 

വണ്ടിയിടിക്കാനല്ല, ഒരു ക്ലിക്കിനുവേണ്ടിയാണ് റോഡിലിറങ്ങിയതെന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. വണ്ടി ഇടിക്കാത്തതിന് ദൈവത്തിന് നന്ദി എന്ന് മറ്റൊരു ചിത്രത്തിനൊപ്പം കുറിച്ചിട്ടുമുണ്ട്. ഫോട്ടോകള്‍ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. രസകരമായ കമന്റുകളാണ് ഇവര്‍ കുറിക്കുന്നത്. റോഡിലെ സാഹസത്തിന് നടിയെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളും ഇക്കൂട്ടത്തിലുണ്ട്.

 

 

റോസ് സ്റ്റോറി ഡിസൈന്‍ ചെയ്ത ഫ്രോക്ക് ആണ് പ്രയാ​ഗയുടെ വേഷം. തിളങ്ങുന്ന ബോഡികോണ്‍ ഫ്രോക്കിനൊപ്പം കഴുത്തില്‍ ചോക്കര്‍ ബെല്‍റ്റും ഉണ്ട്. രജിത് രതിയപ്പനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

 

 

മുന്‍പ് നടി അര്‍ച്ചനാ കവി റോഡിന് നടുവില്‍ നിന്ന് എടുത്ത ഒരു ചിത്രം ഏറെ വിവാദമായിരുന്നു. റോഡ് തടസ്സപ്പെടുത്തി പകര്‍ത്തിയ ചിത്രത്തിന് താരം ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. ചിത്രം പിന്നീട് അര്‍ച്ചന തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രയാ​ഗയുടെ പുതിയ റോഡ് ഫോട്ടോഷൂട്ട്.

You might also like