മുന്‍കാമുകന്റെ വിമാനത്തില്‍ പ്രീതിക്ക് വിലക്ക്…!

0

Image result for പ്രീതി സിന്‍ഡയ്ക്ക് വിലക്ക്

 

 

 

ബോളിവുഡ് സുന്ദരി പ്രീതി സിന്‍ഡയ്ക്ക് മുന്‍ കാമുകന്റെ വിമാനകമ്ബനിയില്‍ വിലക്ക്. ഗോ എയര്‍ വിമാനമാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്.ഗോ എയറിന്റെ സഹഉടമസ്ഥരില്‍ ഒരാളായ നെസ് വാഡിയയുമായി പ്രണയത്തിലായിരുന്നു പ്രീതി സിന്‍ഡ. എന്നാല്‍ ഈ ബന്ധം ചെന്നവസാനിച്ചത് പൊലീസ് കേസിലാണ്. ഇപ്പോഴും ഇവര്‍ തമ്മിലുള്ള പ്രശ്‌നം അവസാനിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

 

 

Image result for പ്രീതി സിന്‍ഡയ്ക്ക് വിലക്ക്

 

 

കഴിഞ്ഞ ദിവസമാണ് പ്രീതി സിന്‍ഡയ്ക്ക് ഗോ എയറില്‍ യാത്ര ചെയ്യാന്‍ കഴിയാതിരുന്നത്. എന്നാല്‍ വൈകി എത്തിയതിനാലാണ് താരത്തിന് യാത്ര ചെയ്യാന്‍ കഴിയാതിരുന്നത് എന്നാണ് സ്ഥാപനം നല്‍കുന്ന വിശദീകരണം. സംഭവ ദിവസം രാവിലെ 8:30 ന് മുന്‍പ് ബോര്‍ഡിങ് പാസ് വാങ്ങേണ്ടിയിരുന്ന പ്രീതി വൈകിയാണ് വിമാനത്താവളത്തില്‍ എത്തിയത്. അധികൃതര്‍ ബോര്‍ഡിങ് പാസ് നിഷേധിച്ചപ്പോള്‍ പ്രീതി കാരണം ചോദിച്ചു. നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും വാഡിയ ഗ്രൂപ്പില്‍ ഇത് സംബന്ധിച്ച്‌ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

Related image

 

 

മാര്‍ച്ച്‌ 30, എപ്രില്‍ 2 ദിവസങ്ങളില്‍ പ്രീതി ഗോ എയറില്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണ് വിമാനകമ്ബനി അധികൃതരുടെ വാദം. എന്നാല്‍ സംഭവദിവസം നേരം വൈകിയതുകൊണ്ടാണ് യാത്ര ചെയ്യാന്‍ സാധിക്കാതിരുന്നത്.

 

 

 

Image result for പ്രീതി സിന്‍ഡ

 

 

പ്രീതി സിന്‍ഡ, നെസ് വാഡിയ പ്രണയം ബോളിവുഡില്‍ ശക്തമായിരുന്നു. ഇരുവരും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹഉടമകളും ആയിരുന്നു. എന്നാല്‍ 2014 ല്‍ തന്നെ പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച്‌ പ്രീതി സിന്‍ഡ വാഡിയയ്‌ക്കെതിരേരംഗത്തെത്തി. പിന്നീട് ഈ പരാതി പ്രീതി പിന്‍വലിച്ചു.

You might also like