പൃഥ്വിരാജും സുപ്രിയയും കാരണമാണ് ‘9’ സംഭവിച്ചത് ; ജെനൂസ് മുഹമ്മദ്‌ പറയുന്നു…..

0

 

 

 

പൃഥ്വിരാജും സുപ്രിയയുമില്ലായിരുന്നെങ്കിൽ “9” സിനിമ നടക്കില്ലായിരുന്നു എന്ന് ജെനൂസ് മുഹമ്മദ്‌. നിത്യാ മേനോനും ദുൽഖർ സൽമാനും നായികാനായകന്മാരായ ‘100 ഡേയ്സസ് ഓഫ് ലവ്’ എന്ന ചിത്രത്തിനു ശേഷം ജെനൂസ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘9’. ജെനൂസ് മുഹമ്മദ്‌ ആദ്യമായി തുറന്നു സംസാരിക്കുകയാണ്.

 

 

 

 

 

 

‘പൃഥിരാജ് ഇല്ലെങ്കിൽ ഈ ചിത്രം നടക്കില്ലായിരുന്നു. സാധാരണ ഒരു നടൻ ട്രൈ ചെയ്തു നോക്കാൻ ശ്രമിക്കുന്ന ഒരു ചിത്രമല്ല ഇത്. തുടക്കം മുതൽ തന്നെ പൃഥി ഈ ചിത്രത്തിൽ എക്സൈറ്റഡാണ്. ഒപ്പം ഒരു ഗ്ലോബ്ബൽ പ്രൊഡക്ഷൻ ഹൗസ് കൂടി അസോസിയേറ്റ് ചെയ്യാനെത്തിയതാണ് ചിത്രം യാഥാർത്ഥ്യമാക്കിയത്. ആ അവസരം വന്നത് സുപ്രിയയിലൂടെയാണ്. ഞാൻ തിരക്കഥ എഴുതി കൊണ്ടിരുന്നപ്പോൾ ഒരു ദിവസം പൃഥി വിളിച്ചു പറഞ്ഞു, ഒരു വാതിൽ തുറന്നിട്ടുണ്ട്, എന്താണ് ചെയ്യാൻ കഴിയുക എന്നു നോക്കട്ടെയെന്ന്. എന്തിനെ കുറിച്ചാണ് പൃഥി സംസാരിക്കുന്നത് എന്ന് എനിക്കപ്പോൾ ഒരു ഐഡിയയും ഇല്ലായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പൃഥി വിളിച്ചു കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു, നമ്മൾ ഉടനെ സ്ക്രിപ്റ്റുമായി മുംബൈയിലേക്ക് പോവണമെന്നും പറഞ്ഞു. പൃഥിയെ പോലെ തന്നെ പ്രൊഡക്ഷൻ ഹൗസിനും സിനിമയുടെ തീം ഇഷ്ടപ്പെട്ടു,” ജെനൂസ് പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജെനൂസ് മുഹമ്മദ്‌ തുറന്ന് പറഞ്ഞത്.

 

 

 

 

 

 

ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനായാണ് പൃഥി ‘9’ൽ അഭിനയിക്കുന്നത്. ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നത്. ആൽബർട്ട് എന്നാണ് പൃഥിയുടെ കഥാപാത്രത്തിന്റെ പേര്. കാവൽ മാലാഖയും സംരക്ഷകനും അച്ഛനുമാകുന്ന ആൽബർട്ട് എന്നാണ് പൃഥിരാജ് തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദും സംഗീതം ഷാൻ റഹ്മാനും നിർവ്വഹിക്കും. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖർ മേനോനാണ്.

 

 

 

 

 

 

ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുമ്പോള്‍ വാമിഖ ഖബ്ബി, മംമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാരായി അഭിനയിക്കുന്നത്. മാസ്റ്റര്‍ അലോക്, പ്രകാശ് രാജ്, വിശാല്‍ കൃഷ്ണ, ടോണി ലൂക്ക്, ശേഖര്‍ മേനോന്‍, ആദില്‍ ഇബ്രാഹിം, എന്നിവരാണ് മറ്റ് താരങ്ങള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് 9 നിര്‍മ്മിക്കുന്നത്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധായകന്‍.

 

 

You might also like