മുടക്കുമുതൽ തിരിച്ചു പിടിച്ചു പൃഥ്വിരാജ് ; “9” ബോക്സ് ഓഫീസിൽ ക്ലീൻ ഹിറ്റ് ..

0

prithviraj-supriya-1

പൃഥ്വിരാജ് ചിത്രം “9” തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയോടെ മുന്നേറുകയാണ്. മലയാളത്തിൽ ഇത്തരത്തിലുള്ള മറ്റൊരു ചിത്രം ഇതിനുമുൻപ് ഉണ്ടായിട്ടില്ല. ഹൊറര്‍, സൈക്കളോജിക്കല്‍, ത്രില്ലര്‍, സയന്‍സ് ഫിക്‌ഷന്‍ എന്നീ തലങ്ങളിലെല്ലാം നയന്‍ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം സമ്മാനിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ആദ്യനിർമാണ സംരംഭം കൂടിയായിരുന്നു 9. സോണി പിക്ച്ചേർസുമായി കൈകോർത്തായിരുന്നു പൃഥ്വി നയന്റെ നിർമാണം ഏറ്റെടുത്തത്.

 

 

 

 

 

prithvi-supriya-2

 

 

 

 

ഇപ്പോഴിതാ ഇവർക്ക് അഭിമാനിക്കാവുന്നൊരു നേട്ടം 9 സ്വന്തമാക്കിയിരിക്കുന്നു. സിനിമയ്ക്ക് വേണ്ടി മുടക്കിയ തുക റിലീസിനു മുമ്പ് തന്നെ ഇവർ നേടി കഴിഞ്ഞു. ചിത്രത്തിന്റെ സാറ്റലൈറ്റ്, ഡിജിറ്റൽ, ഓവർസീസ് എന്നീ മേഖലകളിൽ നിന്നുമാണ് ചിത്രം മുടക്കുമുതൽ തിരികെപിടിച്ചത്. സിനിമയുടെ പബ്ലിസിറ്റി അടക്കം ആകെ മുതൽമുടക്ക് എട്ടുകോടിയാണ്. ഏകദേശം ചിലവാക്കിയ തുകയുടെ 90 ശതമാനത്തോളം ഇതിനോടകം ലഭിച്ചെന്ന് നയൻ സിനിമയുടെ അടുത്തവൃത്തങ്ങൾ പറയുന്നു.

 

 

 

 

 

പൃഥ്വിയുടെ വാക്കുകൾ………

കഴിഞ്ഞ ഒരു വര്‍ഷമായി സുപ്രിയയും ഞാനും ഞങ്ങളുടെ ഒരു സ്വപ്നസാക്ഷാത്കാരത്തിനുള്ള പരിശ്രമത്തിലായിരുന്നു. ഇപ്പോള്‍ ഇത് നിങ്ങളുമായി പങ്കുവയ്ക്കാന്‍ സമയമായി. ഞങ്ങള്‍ ഒരു പുതിയ ഒരു സിനിമാ നിര്‍മാണ കമ്പനി തുടങ്ങുന്നു. എനിക്ക് എല്ലാം തന്ന സിനിമയ്ക്ക് എന്നാല്‍ കഴിയുന്ന ഉചിതമായ സമര്‍പ്പണം. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകള്‍ക്കു വഴി ഒരുക്കുക എന്നതാണ് ഈ പുതിയ കമ്പനിയുടെ ലക്ഷ്യമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു.

 

 

 

 

 

എന്തുകൊണ്ട് ഇത് ഉടലെടുക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നു? ഞങ്ങളുടെ പുതിയ സംരംഭം മലയാള സിനിമ നിര്‍മാണ മേഖലയ്ക്ക് ഒരു പുത്തന്‍ ചുവടുവെപ്പ് ആണ് എന്ന് ഞങ്ങള്‍ എന്തുകൊണ്ട് വിശ്വസിക്കുന്നു? ഈചോദ്യങ്ങള്‍ക്ക് എല്ലാമുള്ള ഉത്തരം തുടര്‍ന്ന് ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ ഞാന്‍ ആക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്, സിനിമ നിര്‍മാണ മേഖലയിലേക്ക് കടന്നു വന്നപ്പോള്‍ എനിക്കൊപ്പം നിന്ന ഷാജി നടേശനും സന്തോഷ് ശിവനും നന്ദി പറഞ്ഞു കൊണ്ട്, സിനിമ എന്താണെന്ന് എന്നെ പഠിപ്പിച്ച ഗുരുക്കന്മാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട്. സുപ്രിയയും ഞാനും സമര്‍പ്പിക്കുന്നു. അവതരിപ്പിക്കുന്നു, പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സ്.

 

 

 

 

You might also like