ലൂസിഫറിനെ വീഴ്ത്താൻ ആ രണ്ട് സിനിമകൾ വരും !!! പൃഥ്വിരാജ് പറയുന്നു..

0

 

 

 

 

പൃഥ്വിരാജ് എന്ന നടൻഅഭിനേതാവെന്നതിലുപരി സംവിധായകനെന്ന്  തെളിയിച്ചിരിക്കുകയാണ് ലൂസിഫറിലൂടെ. സകല റെക്കോർഡുകളും തകർത്തെറിഞ്ഞാണ് ലൂസിഫർ ഇപ്പോഴും തലയിടുപ്പോടെ നിൽക്കുന്നത്. ആദ്യത്തെ 200 കോടി ചിത്രമായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ലൂസിഫർ .

 

 

 

എന്നാല്‍ തന്റെ ചിത്രത്തിന്റെ റെക്കോര്‍ഡുകള്‍ അണിയറയില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, മമ്മൂട്ടി ചിത്രം മാമാങ്കം എന്നിവ മറികടക്കുമെന്നാണ് ഒരു സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞത്.

 

 

 

 

വമ്പൻ താരനിരയിൽ രാമോജി റാവു ഫിലിം സിറ്റിയിലാണ് കുഞ്ഞാലിമരയ്ക്കർ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർൻ ചിത്രം പൂർത്തി ആയത് . മോഹൻലാൽ , മഞ്ജു വാര്യർ , പ്രഭു , കീർത്തി സുരേഷ് , പ്രണവ് മോഹൻലാൽ , കല്യാണി പ്രിയദർശൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട് .

 

 

മമ്മൂട്ടി നായകനായി ഒരുങ്ങുന്ന മാമാങ്കം ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഇല്ലാത്ത വമ്പൻ സെറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. ഒട്ടേറെ വിവാദങ്ങളിലൂടെ കടന്നു പോയ ചിത്രമാണ് മാമാങ്കം . മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദനും കനിഹയും അനു സിത്താരയും തുടങ്ങി ഒട്ടേറെ താരങ്ങൾ മാമാങ്കത്തിലുണ്ട് .

 

 

ഇതിനിടെ ലൂസിഫർ രണ്ടാം ഭാഗത്തിന് സ്ഥിരീകരണവുമായി പൃഥ്വിരാജും മോഹൻലാലും എത്തിയിരുന്നു . കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങൾക്കും പ്രേക്ഷകർക്കും നന്ദി പറഞ്ഞാണ് പൃഥ്വി തന്റെ വാക്കുകൾ തുടങ്ങിയത്. ലൂസിഫറിന്റെ വലിയ വിജയം തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാൻ ധൈര്യം തന്നതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു .

You might also like