
പൃഥ്വിയും സുകുവേട്ടനും തമ്മിലുള്ള ബന്ധം പോലെയാണ് ‘9’ന്റെ കഥ !!!
ആരാധകർ പൃഥ്വിരാജിന്റെ ‘9’ വേണ്ടി കാത്തിരിക്കുകയാണ്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ വൈകാരിക അടുപ്പമാണ് ചിത്രത്തിന്റെ പ്രമേയം. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായാണ് പൃഥി 9ൽ അഭിനയിക്കുന്നത്.ചിത്രത്തില്‍ ഡോക്ടര്‍ ഇനയത് ഖാന് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഇപ്പോൾ ഇതാ മല്ലിക സുകുമാരൻ പറയുന്നു പൃഥ്വിരാജിന്റെയും അച്ഛൻ സുകുമാരന്റെയും ബന്ധം പോലെയാണ് 9 ൽ.റിലീസിനൊരുങ്ങുന്ന ചിത്രത്തിന് ആശംസകളുമായി എത്തുകയാണ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ.
ചിത്രത്തിന്റെ കഥ കേട്ടപ്പോൾ ആദ്യം മനസിലെത്തിയത് പൃഥ്വിയും ഭർത്താവ് സുകുമാരനും തമ്മിലുള്ള ബന്ധമാണെന്നും ചെറുപ്പകാലം മുതൽ സിനിമയെക്കുറിച്ചുള്ള സംശയങ്ങൾ മക്കൾ രണ്ടാളും ഭർത്താവിനോട് ചോദിക്കാറുണ്ടെന്നും സിനിമ നിർമ്മാണവുമായി ബദ്ധപ്പെട്ടുള്ള കാര്യങ്ങളിൽ പൃഥ്വിക്കായിരിക്കും കൂടുതൽ സംശയങ്ങൾ ഉണ്ടാകാറുള്ളതെന്നും പറയുകയാണ് മല്ലിക സുകുമാരൻ.പുതിയ ചിത്രം നയൻ നിർമ്മിക്കുന്നത് പൃഥ്വിയുടെ ഭാര്യ സുപ്രിയ ആണെന്നും ഇരുവരും ചേർന്നു നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് നയണെന്നും മല്ലിക പറഞ്ഞു.
അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ വൈകാരിക അടുപ്പമാണ് ചിത്രത്തിന്റെ പ്രമേയം.വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹൻദാസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡോ. ഇനയത്ത് ഖാൻ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്.
ടോണി ലൂക്ക്, ശേഖർ മേനോൻ, വിശാൽ കൃഷ്ണ, ആദിൽ ഇബ്രാഹിം എന്നിവരാണ് മറ്റു താരങ്ങൾ. തിരുവനന്തപുരം, കുട്ടിക്കാനം, കൊച്ചി, മനാലി, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.48 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്പൂർത്തിയാക്കിയത്.
സംവിധായകൻ കമലിന്റെ മകൻ ജെനുസ് 100 ഡേയ്സ് ഓഫ് ലവ് നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് നയൻ. അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദും സംഗീതം ഷാൻ റഹ്മാനും നിർവ്വഹിക്കും. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖർ മേനോനാണ്. ഫെബ്രുവരി ഏഴിനാണ് ചിത്രത്തിന്റെ റിലീസ്.