
50 കോടി ക്ലബിൽ എത്തിച്ച നായകനും നിർമ്മാതാവും സംവിധായകനും ഒരാൾ അതാണ് പൃഥ്വിരാജ് !!!
കേരളക്കര മുഴുവൻ ഇപ്പോൾ ലൂസിഫർ തരംഗമാണ്. നിരവധി പ്രത്യേകതകളുമായെത്തിയ ലൂസിഫര്‍ തിയറ്ററുകളില്‍ കൈയ്യടി നേടി ജൈത്രയാത്ര തുടരുകയാണ് . കേരളത്തിന് അകത്തും പുറത്തും മികച്ച പ്രതികരണങ്ങള്‍ നേടിയ ചിത്രം ബോക്സ് ഓഫീസിലും ഹിറ്റ്. കേരളത്തിലെ ഒട്ടുമിക്ക കേന്ദ്രങ്ങളിലും ലൂസിഫര്‍ ഹൗസ് ഫുള്‍ പ്രദര്‍ശനമാണ് നടത്തുന്നതെന്നാണ് വിവരം. ചിത്രം ഇതിനോടകം ആഗോള ബോക്സ് ഓഫീസില്‍ അമ്പത് കോടിയിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
ചിത്രത്തിന്റെ കളകക്ഷന് സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ അമരക്കാരൻ എവിടെയാണ് ? പൃഥ്വിരാജ് എന്ന നടനപ്പുറം ഒരു സംവിധായകനെന്ന് തെളിയിച്ചു. 50 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന മലയാള സിനിമയിലെ ആദ്യത്തെ നടനും, സംവിധായകനും, നിർമ്മാതാവുമായ വ്യക്തിയെന്ന നേട്ടം ഇനി പൃഥ്വിക്ക് സ്വന്തമായി. എന്ന് നിന്റെ മൊയ്ദീൻ , ദി ഗ്രേറ്റ് ഫാദർ , ലൂസിഫർ )
സ്റ്റീഫൻ നെടുമ്പള്ളിക്ക് കിട്ടുന്ന കൈയ്യടിയേക്കാൾ കിട്ടുന്നത് പൃഥ്വിരാജ് എന്ന മലയാളികളുടെ സൂപ്പർഹിറ്റ് യുവ താരത്തിനാണ്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രം ചെയ്യുന്നു. നായിക മഞ്ജു വാര്യർ. ബോളിവുഡ് നടൻ വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സച്ചിൻ ഖേധേക്കർ എന്നിവർ മറ്റു സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. മാർച്ച് 28നാണ് ലൂസിഫർ തിയേറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ ഇടയിൽ നിന്നും സിനിമാ മേഖലയിൽ നിന്നും മികച്ച പ്രതികരണമാണ് പൃഥ്വിരാജിന്റെ ഈ കന്നി സംവിധാന സംരംഭത്തിന് ലഭിക്കുന്നത്.