റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ ലേലത്തില്‍ പങ്കെടുക്കാന്‍ വച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് : പ്രിഥ്വിരാജ്

0

 

 

 

 

 

വാഹനത്തിന്റെ ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ വേണ്ടി ലേലത്തിന് കരുതി വച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്കാനൊരുങ്ങി നടന്‍ പ്രിഥ്വിരാജ്. വന്‍ തുകയ്ക്ക് ലേലം വിളിച്ച് ഫാന്‍സി നമ്പരുകള്‍ സ്വന്തമാക്കുന്ന ശീലമുള്ള താരം പുതുതായി വാങ്ങിയെ റേഞ്ച് ഓവര്‍ കാറിന് 7777 എന്ന ലക്കി നമ്ബര്‍ സ്വന്തമാക്കാന്‍ നീക്കി വച്ചിരുന്ന പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്.പുതിയ കാറിനായി നമ്പര്‍ ബുക്ക് ചെയ്തിരുന്ന പ്രിഥ്വിരാജ് താന്‍ ലേലത്തില്‍ നിന്നും പിന്മാറുകയാണെന്നും ഈ പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയാണെന്നും ആര്‍ ടി ഓയെ അറിയിക്കുകയായിരുന്നു.

 

 

കഴിഞ്ഞ വര്‍ഷം വാങ്ങിയ ലംബോര്‍ഗിനി കാറിന് 6 ലക്ഷം രൂപ മുടക്കിയായിരുന്നു താരം ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത്. ഈ കാര്‍ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുവരാന്‍ റോഡുകളുടെ സ്ഥിതി പരിതാപകരമാണെന്ന് വ്യക്തമാക്കി അമ്മ മല്ലികാ സുകുമാരന്‍ ഫെയ്‌സ്ബുക്ക് ലൈവ് ഇട്ടതിന് പിന്നാലെയായിരുന്നു കഴിഞ്ഞ തവണത്തെ പ്രളയം. ഒടുവില്‍ പ്രളയത്തില്‍ വീട് മുങ്ങിയപ്പോള്‍ അന്ന് വലിയ ചെമ്ബില്‍ കയറ്റിയാണ് മല്ലികയെ നാട്ടുകാര്‍ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിച്ചത്.

 

 

ഇക്കാര്യം സൂചിപ്പിച്ച് കഴിഞ്ഞ ദിവസവും പ്രിഥ്വിരാജ് തന്നെ ഹാസ്യരൂപേണ അമ്മയ്ക്ക് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പും വൈറലായിരുന്നു.

 

 

You might also like