‘9’ നായകൻ , നിർമ്മാതാവ് ; ലൂസിഫർ സംവിധാനം ഇനി പ്രിത്വിരാജിന്റെ നോട്ടം ബോളിവുഡ് സിനിമ സംവിധാനം !!

0

മലയാളത്തിന്റെ യുവ നടന്മാരില്‍ ഏറെ കഴിവുള്ളത് ഏത് നടനെന്ന് ചോദിച്ചാല്‍ അതിലെ ആദ്യ പേരുകാരനായിരിക്കും പൃഥ്വിരാജ് സുകുമാരനെന്ന യുവനടനും സംവിധായകനും നിര്‍മ്മാതാവും പാട്ടുകാരനും. അങ്ങനെ നിരവധി വിശേഷണങ്ങള്‍ ഈ യുവാവിന് ചേരും. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ റിലീസിന് ഒരുങ്ങുകയാണ്. എന്നാൽ ഇപ്പോൾ ഇതാ നടൻ പറയുന്നു ഹിന്ദിയിൽ ചിത്രം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന്.

 

 

 

 

 

 

ഹിന്ദിയിൽ ചിത്രം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും താമസിക്കാതെ ചെയ്യുമെന്നും പൃഥ്വിരാജ് പറഞ്ഞു. പിടി ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.തന്നെ ആകര്‍ഷിക്കുന്ന തരത്തിലുളള തിരക്കഥ ലഭിക്കാത്തത് കൊണ്ടാണ് ബോളിവുഡില്‍ അഭിനയിക്കാത്തതെന്നും താരം കൂട്ടിച്ചേര്‍ത്തു. മികച്ച തിരക്കഥ ലഭിച്ചാല്‍ അഭിനയിക്കുക തന്നെ ചെയ്യുമെന്നും പൃഥ്വി പറഞ്ഞു.

 

 

 

 

 

 

വ്യത്യസ്തമായ സിനിമകള്‍ ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് രൂപം നല്‍കിയതെന്നും ആയതിനാല്‍ ഭാഷയുടെ അതിര്‍വരമ്ബുകള്‍ കടക്കുന്ന സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. സംവിധായകനും താനും തമ്മില്‍ സമയക്രമീകരണങ്ങളെക്കുറിച്ച്‌ ചില തര്‍ക്കങ്ങളുണ്ടായിരുന്നെന്നും അതിനാലാണ് കര്‍ണ്ണനില്‍ നിന്നും പിന്മാറിയതെന്നും പൃഥ്വിരാജ് പറയുന്നു. ബെന്യാമിന്റെ ആടുജീവിതത്തെ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം പറയുന്നു.

 

 

 

 

 

പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ട്കെട്ടില്‍ ഒരുങ്ങുന്നി പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ബാക്കി വര്‍ക്കുകള്‍ക്ക് പുരോഗമിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. പൃഥ്വി സംവിധായകന്റെ കുപ്പായം ധരിച്ചത് താരത്തിന്റെ ആരാധകര്‍ക്കിടയില്‍ ആഘോഷമായിരുന്നു. പ്രിത്വിരാജ് നായകന്റെയും നിർമ്മാതാവിന്റെയും കുപ്പായം അണിയുന്ന പുതിയ ചിത്രം “9” ഫെബ്രുവരി ഏഴിന് പ്രദർശനത്തിനെത്തും.

 

 

 

 

 

You might also like