
‘ഇത്രയും പ്രായമുള്ള ഞാന്‍ ഇനി എങ്ങനെ കോളേജ് പയ്യനാകും’: പൃഥ്വിരാജ് ചോദിക്കുന്നു…!!
മലയാള സിനിമയുടെ ബോൾഡ് നടനാണ് പൃഥ്വിരാജ്. താനത്തേതായ നിലപാടുകൾ ഉറക്കെ വിളിച്ചു പറയുന്ന ഈ നടന് ലോകത്തിന്റെ നാനാഭാഗത്തും നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോൾ നടൻ ഉന്നയിച്ച ഒരു ചോദ്യമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. 36 വയസ്സുള്ള എനിക്ക് എങ്ങനെ ഇനി കോളേജ് പയ്യനാകാന്‍ എങ്ങനെ കഴിയും? എന്നാണ് നടൻ ചോദിക്കുന്നത്.
മലയാള സിനിമയിൽ ഇത്തരത്തിൽ ചിന്തിക്കുന്നതായി ഒരു നടന്മാരുമില്ല. പ്രായത്തിനു മുകളിലുള്ള പക്വത കഥാപാത്രങ്ങള്‍ സ്വീകരിക്കുന്ന പൃഥ്വിരാജിനു ഈ പ്രായത്തില്‍ കോളേജ് പയ്യനാകാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
36 വയസ്സുള്ള എനിക്ക് എങ്ങനെ ഇനി കോളേജ് പയ്യനാകാന്‍ എങ്ങനെ കഴിയും എന്നായിരുന്നു അടുത്തിടെ ഒരു ടെലിവിഷന്‍ അഭിമുഖ പരിപാടിയില്‍ പൃഥ്വിരാജ് ചോദിച്ചത്.ഒരു കഥാപാത്രം രണ്ടു കാലങ്ങളെ അവതരിപ്പിക്കേണ്ട സാഹചര്യത്തില്‍ ചിലപ്പോള്‍ അങ്ങനെയുള്ള കഥാപാത്രങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘എനിക്ക് ഒരിക്കലും ഇനി കോളേജ് പയ്യനാകാന്‍ കഴിയില്ല എന്റെ പ്രായം അതല്ല അത് ചെയ്യേണ്ട മറ്റുനടന്മാര് ഇഷ്ടംപോലെയുണ്ട് ഇവിടെ’, പൃഥ്വിരാജ് പറയുന്നു,ജുനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയന്‍ ആണ് തിയേറ്ററില്‍ എത്താനിരിക്കുന്ന പൃഥ്വിരാജ് ചിത്രം, ഫെബ്രുവരി ഏഴിന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
2019 പൃഥ്വിരാജിന്റെ വർഷമാണ് . ആദ്യമായി സംവിധാകന്റെ കുപ്പായം ഇട്ട വർഷമാണ്. മോഹൻലാലിനെ കേന്ദ്ര കഥാപത്രമാക്കി ലൂസിഫർ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നിർമ്മാണ രംഗത്തേക്കും കാലെടുത്തു വച്ച വര്‍ഷം കൂടിയാണ് ഇത്. പൃഥ്വിരാജ് നായകനായി എത്തുന്ന 9 റിലീസിന് ഒരുങ്ങി കഴിഞ്ഞു. മലയാള സിനിമ ആസ്വാദകർക്ക് ഏറ്റവും പ്രതീക്ഷയുള്ള നടനുംകൂടിയാണ് പൃഥ്വിരാജ് .